-
ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രാജ്പുത് വിടവാങ്ങിയിട്ട് ഒരു മാസം പിന്നിടുന്നു. ഇനിയും അദ്ദേഹത്തിന്റെ ആകസ്മിക മരണം വിശ്വസിക്കാനായിട്ടില്ല ആരാധകർക്കും ഇന്ത്യൻ സിനിമാ ലോകത്തിനും. ഈ വേളയിൽ സുശാന്തിന് ഒരിക്കൽ ഒരു ആരാധകൻ അയച്ച സന്ദേശവും അതിന് സുശാന്ത് നൽകിയ മറുപടിയുമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. പെട്ടെന്നൊന്നും മരിക്കരുതെന്ന് അഭ്യർഥിച്ച ആരാധകന് സുശാന്ത് നൽകിയ മറുപടിയാണ് ആരാധകരെ കണ്ണീരിലാഴ്ത്തുന്നത്.
സർ, പെട്ടെന്നൊന്നും മരിക്കരുതേ സർ, നല്ല സിനിമകൾ ഇനിയും ചെയ്യണം. ഞങ്ങളെ പോലുള്ളവർക്ക് പ്രചോദനമാകണം. നിങ്ങളെ പോലെ വളരെ ചുരുക്കം ചിലരേ കാണൂ... വളരെ ചുരുക്കം.. പ്ലീസ്, പ്ലീസ് ഒന്നിലും തളരരുത്. ആരാധകൻ കുറിച്ചു. ഇതിന് സുശാന്ത് നൽകിയ മറുപടി ഇപ്രകാരമായിരുന്നു.
തീർച്ചയായും ഞാൻ ചെയ്തിരിക്കും, ഈ പ്രോത്സാഹനം നൽകുന്ന വാക്കുകൾക്ക് നന്ദി. വേഗം മരിക്കല്ലേ എന്ന് പറഞ്ഞത് എന്നെ ശരിക്കും ഞെട്ടിച്ചു. തീർച്ചയായും കൂട്ടുകാരാ... എന്തുകൊണ്ട് ഈ വാക്ക് പാലിച്ചില്ല എന്ന് ചോദിച്ചാണ് ആരാധകർ താരത്തിന്റെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് പങ്കുവയ്ക്കുന്നത്.
ഇക്കഴിഞ്ഞ ജൂൺ 14 നാണ് മുംബൈയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിൽ സുശാന്തിനെ കണ്ടെത്തുന്നത്. വിഷാദ രോഗത്തിന് അടിമയായിരുന്നു സുശാന്തെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് നിഗമനങ്ങൾ. അതേ സമയം സുശാന്ത് അവസാനമായി വേഷമിട്ട ദിൽ ബെചാര എന്ന ചിത്രം റിലീസിനെത്തുകയാണ്. മുകേഷ് ചബ്ര സംവിധാനം ചെയ്ത ചിത്രം ഈ മാസം 24-ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ്.
Content Highlights : Sushanth Singh Rajput chat with Fan Viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..