-
ബോളിവുഡിനെയും ആരാധകരെയും ഒരുപോലെ സങ്കടത്തിലാഴ്ത്തിയാണ് നടൻ സുശാന്ത് സിങ്ങ് രാജ്പുത് ജീവിതത്തോട് വിട പറഞ്ഞത്. ഇന്നും സുശാന്തിന്റെ മരണം നൽകിയ ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല താരത്തെ സ്നേഹിക്കുന്നവർ. ഇപ്പോഴിതാ തങ്ങളുടെ പ്രിയ താരത്തോടുള്ള ആദരസൂചകമായി റോഡിന് സുശാന്തിന്റെ പേര് നൽകിയിരിക്കുകയാണ് അദ്ദേഹത്തിന്റെ ജന്മനാടായ ബിഹാറിലെ പർണിയയിലുള്ള നാട്ടുകാർ.
ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
റിപ്പാേർട്ടുകൾ അനുസരിച്ച് മധുബനിയിൽ നിന്ന് മാതാ ചൗക്ക് വരെ പോകുന്ന റോഡിന് സുശാന്ത് സിങ്ങ് രാജ്പുത് റോഡ് എന്നും ഫോർഡ് കമ്പനി കവലയ്ക്ക് സുശാന്ത് സിങ്ങ് രാജ്പുത് ചൗക്ക് എന്നുമാണ് പേര് നൽകിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂൺ 14 നാണ് മുംബൈയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിൽ സുശാന്തിനെ കണ്ടെത്തുന്നത്. വിഷാദ രോഗത്തിന് അടിമയായിരുന്നു സുശാന്തെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് നിഗമനങ്ങൾ. അതേ സമയം സുശാന്ത് അവസാനമായി വേഷമിട്ട ദിൽ ബെചാര എന്ന ചിത്രം റിലീസിനെത്തുകയാണ്. മുകേഷ് ചബ്ര സംവിധാനം ചെയ്ത ചിത്രം ഈ മാസം 24-ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് റിലീസ്.
Content Highlights : Sushant Singh Rajputs hometown in Bihar pays tribute to him by renaming a road
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..