-
യൂട്യൂബിൽ റെക്കോർഡിട്ട് അന്തരിച്ച നടൻ സുശാന്ത് സിങ്ങ് രാജ്പുത് നായകനായെത്തിയ അവസാന ചിത്രം ദിൽ ബെചാരയുടെ ട്രെയ്ലർ. പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ ഏറ്റവുമധികം ലൈക്ക് നേടിയ ട്രെയ്ലർ എന്ന ഖ്യാതി ദിൽ ബെചാര നേടിയിരുന്നു. ഒരു കോടിയിലധികം ലൈക്ക് നേടുന്ന ആദ്യ ട്രെയ്ലർ എന്ന നേട്ടമാണ് ഇപ്പോൾ ചിത്രം നേടിയിരിക്കുന്നത്.
ജൂലൈ ആറിനാണ് ട്രെയ്ലർ പുറത്തിറങ്ങിയത്. ഇതിനോടകം ഏഴ് കോടിയിലധികം കാഴ്ച്ചക്കാരെയാണ് ട്രെയ്ലറിന് ലഭിച്ചിരിക്കുന്നത്. നേരത്തെ എട്ട് മണിക്കൂർ കൊണ്ട് നാല് കോടിയിലധികം ലൈക്ക് നേടി അവഞ്ചേഴ്സിന്റെ റെക്കോർഡ് തകർത്തിരുന്നു.
നവാഗതനായ മുകേഷ് ചബ്ര സംവിധാനം ചെയ്ത ചിത്രം ജൂലൈ 24 -ന് ഡിസ്നി ഹോട്സ്റ്റാർ ഒടിടി പ്ലാറ്റുഫോമിലൂടെയായാണ് റിലീസ് ചെയ്യുന്നത്. സഞ്ജന സാംഖിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. എ.ആർ റഹ്മാനാണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. സുശാന്തിനുള്ള ആദരമായി ചിത്രം സൗജന്യമായി കാണാനുള്ള അവസരമാണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്.
Content Highlights :Sushant Singh Rajputs Dil Bechara trailer breaks YouTube record
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..