-
നടൻ സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് നടി കങ്കണ റണൗത്തിന്റെ മൊഴിയെടുക്കും. കങ്കണയുടെ വക്കീൽ ഇഷാകരൺ സിങ് ട്വിറ്ററിലൂടെ ഈ വിവരം പുറത്തുവിട്ടിട്ടുണ്ട്. മുംബൈ പോലീസ് നടിക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും അതിനു മറുപടി നൽകിയിട്ടുണ്ടെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
മണാലിയിലെ വീട്ടിൽ കുടുംബത്തോടൊപ്പമാണ് കങ്കണ ഇപ്പോഴുള്ളത്. മൊഴിയെടുക്കാൻ കങ്കണ നേരിട്ട് ഹാജരാകില്ലെന്നും ചോദ്യങ്ങൾ അയച്ചു തരണമെന്നും കങ്കണയുടെ വക്കീൽ ആവശ്യപ്പെടുന്നു. മൊഴിയെടുക്കാനായി മണാലിയിലേക്ക് ഒരു പോലീസ് ഓഫീസറെ അയയ്ക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.
Content Highlights :sushant singh rajput suicide the statement of kangana ranaut to be recorded
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..