സുശാന്ത് താമസിച്ച ഫ്‌ളാറ്റിൽ പുതിയ താമസക്കാര്‍; വാടക ഇത്ര


Sushanth

മുംബൈ: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിങ് രജപുത് താമസിച്ച മുംബൈയിലെ ഫ്ളാറ്റിൽ പുതിയ വാടകക്കാരനെത്തി. ഏകദേശം മൂന്നു വർഷത്തിന് ശേഷമാണ് വാടകക്കാരൻ വരുന്നത്. ഈ ഫ്ളാറ്റിൽ സുശാന്ത് സിങ് തൂങ്ങിമരിച്ചതിനാലാണ് പുതിയ വാടകക്കാരനെ ലഭിക്കാൻ താമസമുണ്ടായത്. ഫ്ളാറ്റിന് വാടകക്കാരനെ ലഭിക്കുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ മാസം മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ് റിയൽ എസ്‌റ്റേറ്റ് ഏജന്റുമാരെ പലരും സമീപിച്ചു തുടങ്ങിയത്. മാസം അഞ്ചു ലക്ഷം രൂപ വാടകയ്ക്കാണ് ഇപ്പോൾ ഈ ഫ്ളാറ്റ് ഒരാൾ വാടകയ്ക്കെടുത്തിരിക്കുന്നത്. 30 ലക്ഷംരൂപ സുരക്ഷാ നിക്ഷേപവും.

2020 ജൂൺ 14-നാണ് സുശാന്തിനെ ഇവിടെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ബാന്ദ്രാവെസ്റ്റിലെ കാർട്ടർ റോഡിലുള്ള മോണ്ട് ബ്ലാങ്ക് അപ്പാർട്ട്‌മെന്റിലെ ഫ്ളാറ്റ് ഇനി ബോളിവുഡ് താരങ്ങൾക്ക് വാടകയ്ക്ക് നൽകില്ലെന്ന തീരുമാനത്തിലാണ് ഇതിന്റെ ഉടമ. ഏതെങ്കിലും കോർപ്പറേറ്റ് കമ്പനിയുമായി ബന്ധപ്പെട്ട് നിൽക്കുന്നവരെയാണ് തിരയുന്നത്. പലരും വന്ന് ഫ്ളാറ്റ് കണ്ടെങ്കിലും വിവാദമായ ഇത് വാടകയ്ക്കെടുക്കാൻ നല്ലൊരുശതമാനം പേരും തയ്യാറാകുന്നില്ല.

ചിലർ തയ്യാറായി വരുമ്പോഴേക്കും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും നിരുത്സാഹപ്പെടുത്തുകയാണെന്ന് ഒരു റിയൽ എസ്റ്റേറ്റ് ഏജന്റായ റഫീഖ് മർച്ചന്റ് പറയുന്നു. കടലിന് അഭിമുഖമായുള്ള ഈ ഫ്‌ളാറ്റിൽ നാല്‌ കിടപ്പുമുറികളാണുള്ളത്. 2019 ഡിസംബറിലാണ് സുശാന്ത് ഈ ഫ്ളാറ്റ് മാസം 4.51 ലക്ഷം രൂപ വാടകയ്ക്കെടുക്കുന്നത്. സുശാന്തും പെൺസുഹൃത്ത് റിയ ചക്രവർത്തിയുമായിരുന്നു ഇവിടെ താമസം.

Content Highlights: Sushant Singh Rajput’s Mumbai flat finds new tenant after 3 years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


chintha jerome

1 min

തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി, കോപ്പിയടിച്ചതല്ല ആശയം ഉള്‍ക്കൊണ്ടു; വിശദീകരണവുമായി ചിന്ത ജെറോം

Jan 31, 2023

Most Commented