'സുശാന്ത് വാക്കു പാലിച്ചു', വികാരാധീനനായി മുകേഷ് ചബ്ര


ദിൽ ബേചാരാ പ്രോജക്റ്റുമായി സമീപിച്ചപ്പോൾ കഥയോ കാര്യങ്ങളോ ഒന്നും ചോദിക്കാതെയാണ് സുശാന്ത് അഭിനയിക്കാമെന്ന് സമ്മതിച്ചത്

-

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രാജ്പുത് അവസാനമായി വേഷമിട്ട ​ദിൽ ബേചാരാ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. മുകേഷ് ചബ്ര സംവിധാനം ചെയ്ത ചിത്രം ഒടിടി റിലീസായാണ് പ്രദർശനത്തിനെത്തിയത്. ഈ സിനിമ തന്റെ ജീവിതത്തിൽ വിശ്വാസത്തിന്റേയും സൗഹൃദത്തിന്റേയും സാക്ഷ്യമാണെന്നു പറയുകയാണ് മുകേഷ് ചബ്ര. മികച്ച സൗഹൃദമായിരുന്നു സുശാന്തും മുകേഷും തമ്മിൽ

സുശാന്തിന്‌ കൈ പൊ ചെ എന്ന സിനിമയിലൂടെ വലിയ വഴിത്തിരിവുണ്ടാക്കി കൊടുത്തത് അന്ന് ചിത്രത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറായിരുന്ന മുകേഷാണ്. സംവിധായക മോഹം മനസ്സിൽ സൂക്ഷിച്ചു നടന്നിരുന്ന മുകേഷിനോട് ആ സമയത്ത് സിനിമ ചെയ്യുകയാണെങ്കിൽ താൻ മറ്റൊന്നും ചിന്തിക്കാതെ വന്ന് അഭിനയിച്ചു തരാം എന്ന് വാഗ്‌ദാനം സുശാന്ത് നൽകിയിരുന്നു. ഏഴ് വർഷത്തിന് ശേഷം സുശാന്ത് സിനിമയിൽ കത്തി നിൽക്കുന്ന സമയത്ത്, ദിൽ ബേച്ചാരെയ്ക്ക് വേണ്ടി താൻ സമീപിച്ചപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ സുശാന്ത് തന്റെ വാക്ക് നിറവേറ്റിയെന്ന് പറയുകയാണ് മുകേഷ്,.

"ഞാൻ ദിൽ ബേചാരാ പ്രോജക്റ്റുമായി സമീപിച്ചപ്പോൾ കഥയോ കാര്യങ്ങളോ ഒന്നും ചോദിക്കാതെയാണ് സുശാന്ത് അഭിനയിക്കാമെന്ന് സമ്മതിച്ചത് .വലിയ താരങ്ങളെ ആശ്രയിക്കാതെ തന്നിലെ സംവിധായകന്റെ മനസ്സുമായി യോജിച്ചു പോകുന്ന ഒരാളായിരിക്കണം എന്റെ നായകൻ എന്ന് തീർച്ചപ്പെടുത്തിയ എനിക്ക് സുശാന്തിനെ കിട്ടിയത് മഹാഭാഗ്യം തന്നെയായിരുന്നു . അദ്ദേഹം സെറ്റിൽ വെച്ച് എന്നെ വളരെയധികം സഹായിച്ചു.ഞങ്ങൾ ഒന്നിച്ചിരുന്നു ചർച്ച ചെയ്‌തു. ഓരോ രംഗവും ചിത്രീകരിച്ചു. നല്ലൊരു മനുഷ്യൻ ,നടൻ എന്നതിലുപരി നല്ലൊരു ക്രിയേറ്ററും സുശാന്തിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞ മുഹൂർത്തങ്ങൾ കൂടിയായിരുന്നു അത്.

ഞാൻ പ്രതീക്ഷിച്ചതിനപ്പുറം നല്ലൊരു പ്രോജക്റ്റായി മാറി ദിൽ ബേച്ചാരേ. അതിനു കാരണം എന്റെ ആത്മ സുഹൃത്തിന്റെ സഹായ സഹകരണമാണ് . ചിത്രം ജൂലൈ 24 ന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ റിലീസ് ചെയ്യുമെന്ന് അറിയിച്ചതോടെ കിട്ടിയ ആരാധക പ്രതികരണം ഏറെ സന്തോഷം പകർന്നു നൽകുന്നതാണ് .ആ സന്തോഷം പങ്കു വെക്കാൻ സുശാന്ത് ഒപ്പം ഇല്ലല്ലോ എന്നോർക്കുമ്പോൾ ദുഃഖം സഹിക്കാനാകുന്നില്ല " മുകേഷ് ചബ്ര പറയുന്നു.

സുശാന്തിനെ കൂടാതെ സഞ്ജനാ സാംഘി, സെയിഫ് അലി ഖാൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ ചിത്രത്തിൽ അവതരിപ്പിക്കുന്നത് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഏ .ആർ .റഹ്‌മാനാണ് . ഫോക്സ് സ്റ്റാർ സ്‌റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ . ജോൺ ഗ്രീൻസിന്റെ ' ദി ഫോൾട് ഇൻ അവർ സ്റ്റാർസ് 'എന്ന പ്രസിദ്ധമായ നോവലിന്റെ ചലച്ചിത്ര ആവിഷ്ക്കാരമാണ് ദിൽ ബേചാരാ

Content Highlights : Sushant Singh Rajput’s last movie Dil Bechara Director Mukesh mukesh chhabra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022

Most Commented