-
മുംബെെ: നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മുംബെെ പോലീസിന് പരാതി നൽകിയതിന്റെ തെളിവുകൾ പുറത്ത് വിട്ട് നടന്റെ കുടുംബം. ഫെബ്രുവരിയിലാണ് ഈ വിവരം സുശാന്തിന്റെ കുടുംബം മുംബെെ പോലീസിൽ അറിയിച്ചത്. പരാതിയുമായി ബന്ധപ്പെട്ട് പോലീസ് നേരത്തേ തന്നെ നടപടികൾ സ്വീകരിച്ചിരുന്നുവെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് സുശാന്തിന്റെ കുടുംബാംഗങ്ങൾ പറയുന്നു.
സുശാന്തിന്റെ സഹോദരിയുടെ ഭർത്താവ് ഒ.പി സിങ്ങും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും തമ്മിലുള്ള സംഭാഷണങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. റിയയും അവരുടെ കുടുംബാംഗങ്ങളും ചേർന്ന് സുശാന്തിനെ ഒരു റിസോർട്ടിലേക്ക് കൊണ്ടുപോയെന്നും സുശാന്തുമായി തനിക്കോ കുടുംബാംഗങ്ങൾക്കോ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും സന്ദേശത്തിൽ പറയുന്നു. സുശാന്തിന്റെ ബിസിനസ് കാര്യങ്ങളെല്ലാം റിയയുടെ കുടുംബമാണ് ഇപ്പോൾ നോക്കി നടത്തുന്നത്.
കാര്യങ്ങൾ കൈവിട്ടുപോയപ്പോൾ, സുശാന്ത് എന്റെ ഭാര്യയെ വിളിക്കുകയും രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിന് ശേഷം അദ്ദേഹം 2-3 ദിവസം ഞങ്ങളോടൊപ്പം താമസിച്ചു. പിന്നീട് ഷൂട്ടിങ്ങുണ്ടെന്ന് പറഞ്ഞ് തിരിച്ചുപോയി. റിയ സുഷാന്തിന്റെ വിശ്വസ്തരായ ടീം അംഗങ്ങളെ പുറത്താക്കുകയും അവളുടെ സ്വന്തം ആളുകളെ നിയമിക്കുകയും ചെയ്തു- സന്ദേശത്തിൽ പറയുന്നു.

റിയയോടൊപ്പം സുശാന്ത് അപകടത്തിലാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അവളിൽ നിന്ന് അവനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 25 ന് പരാതി നൽകി. എന്നാൽ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചില്ല. അവൻ മരിച്ചതിന് ശേഷമാണ് പോലീസ് ഉണരുന്നത്. അതുകൊണ്ടു തന്നെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന വാദത്തിൽ താനും കുടുംബവും ഉറച്ചു നിൽക്കുന്നത്- സുശാന്തിന്റെ പിതാവ് കെ.കെ സിങ് പുറത്ത് വിട്ട് വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
Content Highlights: Sushant Singh Rajput’s family shares WhatsApp chats with Mumbai Police, informed about Rhea and his life was in danger
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..