Sushant Singh Rajput Photo : PTI
പട്ന: അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറും മരിച്ചു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ല്‍ വച്ചാണ് അപകടം നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ട്രാക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
സുശാന്ത് സിംഗിന്റെ സഹോദരിയുടെ ഭര്‍ത്താവ് ഒ.പി സിംഗിന്റെ ബന്ധു ലാല്‍ജീത് സിംഗാണ് മരിച്ചവരില്‍ ഒരാള്‍. ഒ.പി സിംഗിന്റെ സഹോദരി ഗീത ദേവിയുടെ ഭര്‍ത്താവാണ് ലാല്‍ജീത് സിംഗ്. ഗീത ദേവിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു അപകടം.
ലാല്‍ജീത് സിംഗും അദ്ദേഹത്തിന്റെ മക്കളും ബന്ധുക്കളുമാണ് കാറില്‍ സഞ്ചരിച്ചിരുന്നത്. പട്നയില്‍ നിന്ന് മടങ്ങവെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ കാറിന്റെ ഡ്രൈവറടക്കം ആറ് പേര് മരിച്ചു. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ലാല്‍ജിത് സിംഗിന്റെ മകളായ അമിത് ശേഖര്‍, രാം ചന്ദ്രസിംഗ് ബന്ധുക്കളായ ബേബി ദേവി, അനിത ദേവി ഡ്രൈവര്‍ പ്രീതം കുമാര്‍ എന്നിവരാണ് മരിച്ചത്.
Content Highlights: five members of Sushant Singh Rajput’s family killed in road accident, Actors Relative
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..