റിയ ചക്രബർത്തി പങ്കുവച്ച ചിത്രങ്ങൾ
നടന്‍ സുശാന്ത് രജ്പുത് സിംഗിന്റെ രണ്ടാം ചരമവാര്‍ഷികത്തില്‍ ഓര്‍മകുറിപ്പുമായി നടി റിയ ചക്രബര്‍ത്തി. നിന്നെ എനിക്ക് എല്ലാദിവസം മിസ് ചെയ്യുന്നു- എന്നാണ് സുശാന്തിന്റെ കാമുകികൂടിയായിരുന്ന റിയ കുറിച്ചത്. സുശാന്തിനൊപ്പമുള്ള ചിത്രവും റിയ ഇതോടൊപ്പം പങ്കുവച്ചു.
2020 ജൂണ്‍ 14 നായിരുന്നു സുശാന്തിന്റെ മരണം. മരിക്കുമ്പോള്‍ വെറും 34 വയസ്സായിരുന്നു സുശാന്തിന്റെ പ്രായം. മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പിന്നീട് ഇന്ത്യയില്‍ സംഭവിച്ചത് വിവാദങ്ങളുടെ പെരുമഴയായിരുന്നു. ആത്മഹത്യ കൊലപാതകമാണെന്ന് നടന്റെ കുടുംബവും ആരാധകരും ആരോപിച്ചു. നടി റിയ ഉള്‍പ്പെടെയുള്ള സുശാന്തിന്റെ സുഹൃത്തുക്കളുടെ അറസ്റ്റും മയക്കുമരുന്നു കേസും ബോളിവുഡിലെ സ്വജനപക്ഷപാതമടക്കമുള്ള ചര്‍ച്ചകള്‍ കൊടുമ്പിരികൊണ്ടു. കേസില്‍ അറസ്റ്റിലായ റിയ ഒക്ടോബര്‍ 7 ന് ജയില്‍ ജാമ്യം നേടി.
സുശാന്തിന്റെ മരണം ആത്മഹത്യയാണെന്ന് എയിംസിലെ ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥിരീകരിച്ചുവെങ്കിലും ഇന്നും ദുരൂഹതകള്‍ വിട്ടൊഴിഞ്ഞിട്ടില്ല.
Content Highlights: Sushant Singh Rajput Death Anniversary, A Note From Rhea Chakraborty, Instagram post
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..