സുശാന്ത് സിംഗ് രജ്പുതിനൊപ്പം ഫഡ്ജ്, സുശാന്തിന്റെ ചിത്രത്തോടൊപ്പം ഫഡ്ജ്
ബോളിവുഡ് നടന് സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണശേഷം പുറത്ത് വന്ന വാര്‍ത്തകളില്‍ ഏവരുടെയും കണ്ണ് നനയിച്ച ഒരു കഥാപാത്രമുണ്ടായിരുന്നു. സുശാന്തിന്റെ വളര്‍ത്തുനായ ഫഡ്ജ്. അഞ്ച് വര്‍ഷത്തിലേറെയായി മരണം വരെ സുശാന്തിനൊപ്പമുണ്ടായിരുന്ന ഫഡ്ജ് അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തു കൂടിയായിരുന്നു. സുശാന്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ സഹോദരി പ്രിയങ്കക്കൊപ്പമായിരുന്നു ഫഡ്ജ്. ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ആണ്നായ ആയിരുന്നു.
ഇപ്പോള്‍ പ്രിയ അരുമയുടെ വിയോഗവാര്‍ത്ത പങ്കുവച്ചിരിക്കുയാണ് പ്രിയങ്ക. വീണ്ടും കാണുന്നതുവരെ വിട ഫഡ്ജ്. നിന്റെ സുഹൃത്തിന്റെ സ്വര്‍ഗത്തിലെ പ്രദേശത്തിലേക്ക് നീ എത്തിച്ചേര്‍ന്നിരിക്കുന്നു. ഹൃദയം തകരുന്നു- പ്രിയങ്ക കുറിച്ചു. സുശാന്തിന്റെ ഓര്‍മദിനത്തില്‍ ഫഡ്ജിന്റെ ഒരു ചിത്രം പങ്കുവച്ചത് നോവായി മാറിയിരുന്നു. നടന്റെ വസതിയില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ ചടങ്ങില്‍ നിന്നുള്ള ചിത്രമായിരുന്നു അത്. പ്രാര്‍ഥനാ മുറിയില്‍ വച്ച സുശാന്തിന്റെ ഛായാ ചിത്രത്തില്‍ കണ്ണും നട്ട് കിടക്കുന്ന ചിത്രമായിരുന്നു അത്.
മരണത്തിന് ശേഷം സുശാന്തിനെ തേടി നടക്കുകയായിരുന്നു ഫഡ്ജെന്നും ഭക്ഷണം പോലും മര്യാദയ്ക്ക് കഴിക്കുന്നില്ലെന്നും സുശാന്തിന്റെ ജോലിക്കാര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ താരത്തിന്റെ മരണശേഷം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സുശാന്തിന്റെ മരണത്തിന് ശേഷം ഒറ്റയ്ക്കായിപ്പോയ ഫഡ്ജിനെക്കുറിച്ച് അന്ന് അദ്ദേഹത്തിന്റെ ആരാധകരില്‍ ചിലര്‍ ആശങ്ക പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ പിന്നീടാണ് ആരും ആശങ്കപ്പെടേണ്ടെന്നും സുശാന്തിന്റെ പിതാവ് കെ.കെ സിംഗിനൊപ്പം ഫഡ്ജ് സുഖമായി ഇരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ സഹോദരി പിന്നീട് വ്യക്തമാക്കിയത്.
Content Highlights: Sushant Singh Rajput pet dog Fudge passes away, sister shares
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..