-
മുംബെെ: ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങൾക്കു മുമ്പേ സുശാന്ത് സിങ് വിഷാദരോഗത്തിനുള്ള ചികിത്സ സ്വയം നിർത്തിയിരുന്നതായി പൊലീസ്.
സുശാന്തിന്റെ മരണം അന്വേഷിക്കുന്ന മുംബൈ പോലീസ് സുശാന്തിനെ ചികിത്സിച്ച മൂന്ന് മനോരോഗ വിദഗ്ദരിൽ നിന്നും ഒരു സൈക്കോ തെറാപ്പിസ്റ്റിൽ നിന്നും മൊഴിയെടുത്തിരുന്നു. ഏതാണ്ട് അഞ്ച് മണിക്കൂറോളമാണ് ഇവരെ ചോദ്യം ചെയ്തത്.
മുൻ മാനേജർ ദിഷ സാലിയൻ ആത്മഹത്യ ചെയ്ത വാർത്ത സുശാന്തിനെ ഏറെ അലട്ടിയിരുന്നുവെന്നും ദിഷയെയും സുശാന്തിനെയും ബന്ധപ്പെടുത്തി വന്ന വാർത്തകൾ താരത്തെ മാനസികമായി സമ്മർദത്തിലാക്കിയെന്നും പൊലീസ് പറയുന്നു. ഇതോടെയാണ് താരം മരുന്നുകൾ കഴിക്കുന്നത് നിർത്തിയതെന്നും ഇവർ പറയുന്നു
സുശാന്ത് മരിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് കെട്ടിടത്തിൽ നിന്നും ചാടി ദിഷ ആത്മഹത്യ ചെയ്യുന്നത്. ടാലന്റ് മാനേജ്മെന്റ് കമ്പനിയിലെ തൊഴിലാളിയായിരുന്ന ദിഷയെ സുശാന്ത് ആകെ രണ്ട് തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നാണ് കമ്പനിയുടെ ഉടമയായ ഉദയ് സിങ് ഗൗരി നേരത്തെ വ്യക്തമാക്കിയത്.
ഓരോ തവണയും തനിക്കെതിരേ വരുന്ന നെഗറ്റീവായ വാർത്തകൾ സുശാന്തിന്റെ മാനസിക നിലയെ ഏറെ സമ്മർദ്ദത്തിലാക്കിയിരുന്നതായി അദ്ദേഹത്തിന്റെ ജോലിക്കാരും അടുത്ത സുഹൃത്തുക്കളും നേരത്തെ മൊഴി നൽകിയിട്ടുണ്ട്. ദിഷയുടെ മരണത്തിൽ സുശാന്തിനെ പഴി ചാരി വാർത്തകൾ പ്രചരിപ്പിച്ചത് ആരെങ്കിലും ലക്ഷ്യം വച്ചതിനാലാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിനോടകം അന്വേഷണത്തിന്റെ ഭാഗമായി മുപ്പതോളം പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തു കഴിഞ്ഞത്.
Content Highlights :Sushant Singh Rajput has stopped medication days before his death Disha Salian death news Distubed him police reports says
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..