സിദ്ധാർത്ഥ് പിത്താനി, സുശാന്ത് സിംഗ് രജ്പുത്
ഹൈദരാബാദ്: ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്ക് മരുന്ന് കേസില്‍ താരത്തിന്റെ സുഹൃത്തും ഫ്ളാറ്റിലെ താമസക്കാരനുമായ സിദ്ധാര്‍ത്ഥ് പിത്താനി അറസ്റ്റില്‍. നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യുറോ (എന്‍.സി.ബി)യാണ് ഹൈദരാബാദില്‍ നിന്നും സിദ്ധാര്‍ത്ഥിനെ പിടികൂടിയത്.
സുശാന്തിന്റെ മരണം സംഭവിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് കേസില്‍ വീണ്ടും അറസ്റ്റ് നടക്കുന്നത്. 2020 ജൂണ്‍ 14 നാണ് മുംബൈയിലെ വസയിയില്‍ തൂങ്ങിമരിച്ച നിലയില്‍ സുശാന്തിനെ കണ്ടെത്തുന്നത്. അന്നേ ദിവസം സുശാന്തിനൊപ്പം വീട്ടിലുണ്ടായിരുന്ന നാല് പേരില്‍ ഒരാളാണ് സിദ്ധാര്‍ഥ്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബൈ പോലീസും സിബിഐയും നിരവധി തവണ സിദ്ധാര്‍ഥിനെ ചോദ്യം ചെയ്യലിന് വിധേയനാക്കിയിട്ടുണ്ട്. സുശാന്തിന്റെ അവസാന നിമിഷങ്ങളെക്കുറിച്ച് പല ചാനലുകളോടും സിദ്ധാര്‍ഥ് നടത്തിയ തുറന്ന് പറച്ചില് വലിയ ചര്‍ച്ചയായതാണ്. ബുദ്ധ എന്ന് സുശാന്ത് സ്നേഹത്തോടെ വിളിച്ചിരുന്ന സിദ്ധാര്‍ഥ് ഏതാണ്ട് ഒരു വര്‍ഷത്തോളമായി താരത്തിനൊപ്പമായിരുന്നു താമസം.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസ് ബോളിവുഡിനെ പിടിച്ചു കുലുക്കിയ സംഭവമാണ്. കേസില്‍ താരത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയും സഹോദരനും അറസ്റ്റിലായിരുന്നു.
Content Highlights: sushant singh rajput's Flatmate friend Siddharth Pithani Arrested By NCB, Death Case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..