അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങ് കടുത്ത വിഷാദരോഗിയായിരുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ബോളിവുഡിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ രംഗത്തു വന്നിരുന്നു. പ്രശസ്ത ഹെയര്‍ സ്‌റ്റൈലിസ്റ്റ് സപ്ന ഭവാനിയുടെ കുറിപ്പും അതിനിടയില്‍ വൈറലായിരുന്നു. കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നത് രഹസ്യമായിരുന്നില്ല എന്നും എന്നാല്‍ ആരും അദ്ദേഹത്തോടൊപ്പം നില്‍ക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ലെന്നും സപ്ന ഭവാനി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. സിനിമയിലെ ബന്ധങ്ങള്‍ ആഴമില്ലാത്തതാണെന്നും സപ്ന ഭവാനി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ സംവിധായകന്‍ മഹേഷ് ഭട്ടിന്റെ സഹപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുഹൃത സെന്‍ഗുപ്തയും കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്തു വരികയാണ്. സുശാന്തിന്റെ മുന്‍ കാമുകി റിയ ചക്രബര്‍ത്തി നടനുമായി വേര്‍പിരിഞ്ഞത് നടന്‍ വിഷാദരോഗി ആയതിനാലാണെന്നും അതിനു മഹേഷ് ഭട്ടും റിയയെ ഉപദേശിച്ചിരുന്നുവെന്നും സുഹൃത വെളിപ്പടുത്തുന്നു.
സുഹൃത സെന്‍ഗുപ്തയുടെ വാക്കുകള്‍
സഡക് 2 എന്ന ചിത്രത്തില്‍ ഒരു റോളിനുവേണ്ടി സുശാന്ത് മഹേഷ് ഭട്ടിനെ കാണാന്‍ ചെന്നിരുന്നു. സൂര്യനുകീഴിലുള്ള മിക്ക വിഷയങ്ങളെക്കുറിച്ചും സംസാരിക്കാന്‍ പ്രാവീണ്യമുണ്ടായിരുന്നു സുശാന്തിന് ക്വാണ്ടം ഫിസിക്‌സിനെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം പറയുമായിരുന്നു. സുശാന്ത് മാനസിക വിഭ്രാന്തിയിലകപ്പെട്ടിട്ടുണ്ടെന്ന് അന്ന് മഹേഷ് ഭട്ട് തിരിച്ചറിഞ്ഞു. പര്‍വീണ്‍ ബാബിയ്ക്കും ഈ പ്രശ്‌നമുണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. സുശാന്തിന് എത്രയും പെട്ടെന്ന് ചികിത്സാസഹായം ലഭ്യമാക്കണമെന്നും അതല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ലെന്നും മഹേഷ് ഭട്ട് തന്നോടു പറഞ്ഞതായും സുഹൃത വെളിപ്പെടുത്തുന്നു.
സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിയും ചികിത്സ തേടാന്‍ സുശാന്തിനെ നിര്‍ബന്ധിച്ചിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി നടന്‍ ആരുമായും ബന്ധപ്പെടാതെ കഴിഞ്ഞുകൂടുകയായിരുന്നു. ഒരിക്കല്‍ റിയയ്ക്കും സമാന അനുഭവമുണ്ടായിട്ടുണ്ട്. മുറിയില്‍ അവരിരുവരും ഇരിക്കുമ്പോള്‍ സുശാന്ത് താന്‍ ചില ശബ്ദങ്ങള്‍ കേള്‍ക്കുന്നതായി വെളിപ്പെടുത്തി. ആളുകള്‍ തന്നെ കൊല്ലാന്‍ വരുന്നതായും അനുഭവപ്പെടുന്നതായും സുശാന്ത് റിയയോട് പറഞ്ഞു. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു അവര്‍. അതിനിടയില്‍ താന്‍ കശ്യപിന്റെ ഒരു ഓഫര്‍ നിരസിച്ചിട്ടുണ്ടെന്നും അദ്ദേഹം തന്നെ കൊല്ലുമെന്നും സുശാന്ത് റിയയോടു പറഞ്ഞു. റിയ ആകെ ഭയന്നുപോയി. സുശാന്തിനൊപ്പം ജീവിക്കാന്‍ പേടിച്ച് റിയ ആ ബന്ധം ഉപേക്ഷിച്ചു.
റിയയ്ക്ക് മറ്റൊരു മാര്‍ഗമില്ലായിരുന്നു. അവള്‍ക്ക് സുശാന്തിന്റെ കാര്യത്തില്‍ ഒന്നും ചെയ്യാനാകില്ലെന്ന് ഭട്ട് സാഹിബും പറഞ്ഞു. ആ ബന്ധം തുടര്‍ന്നിരുന്നെങ്കില്‍ ഒരുപക്ഷേ അവളുടെ മാനസിക നിലയും തകര്‍ന്നേനെ. സുശാന്തിന്റെ സഹോദരിയെത്തും വരെ റിയ കാത്തു. പിന്നീട് സഹോദരിമാരാണ് നടനൊപ്പം നിന്നത്. എന്നാലും സുശാന്ത് ആരു പറഞ്ഞതും കേട്ടില്ല. ചികിത്സാസഹായവും തേടിയില്ല. അവസാന നാളുകളില്‍ ആരുമായും ഒരു ബന്ധവുമില്ലാതെ ഒറ്റയ്ക്ക് കഴിയുകയായിരുന്നു. പൂര്‍ണവിഷാദരോഗിയായി മാറിക്കഴിഞ്ഞിരുന്നു. സുഹൃത വെളിപ്പെടുത്തുന്നു.
Content Highlights : sushant singh rajput death depression rhea chakraborty love story mahesh bhatt