
-
ജൂൺ 8നും 14നുമിടയിൽ സുശാന്ത് സിങ് രാജ്പുത് റിയയുമായി ഫോണിൽ സംസാരിച്ചിട്ടില്ല എന്നതിന്റെ തെളിവുകൾ പുറത്ത്. സുശാന്ത് സിങ് രാജ്പുത്തിന്റെ ഫോൺ കോൾ റെക്കോഡുകൾ തങ്ങൾക്ക് ലഭിച്ചുവെന്ന് ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.
ജൂൺ 8നാണ് സുശാന്തിന്റെ ബാന്ദ്രയിലെ അപാർട്മന്റെിൽ നിന്നും റിയ പോയത്. 14നാണ് സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്.
2020 ജനുവരി 20-25 കാലയളവിൽ ഇരുപതു തവണ ഇരുവരും ഫോണിൽ സംസാരിച്ചിട്ടുണ്ട്. അക്കാലത്ത് ഹരിയാനയിലെ പഞ്ചകുലയിൽ സഹോദരിയ്ക്കൊപ്പമായിരുന്നു സുശാന്ത്.
ജൂലൈ 25ന് നടി റിയ ചക്രബർത്തിയ്ക്കെതിരേ സുശാന്തിന്റെ പിതാവ് കെ കെ സിങ് പട്ന പോലീസിന് പരാതി നൽകിയിരുന്നു. റിയ നിരന്തരം സുശാന്തിനെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് പരാതി. കുടുംബത്തെ സുശാന്തുമായി അകറ്റി നിർത്തിയിരുന്നതും റിയയായിരുന്നു എന്നും പരാതിയിൽ പറഞ്ഞിരുന്നു. അതേസമയം പട്ന പോലിസ് റജിസ്റ്റർ ചെയ്ത എഫ് ഐ ആർ പ്രകാരം കള്ളപ്പണം വെളിപ്പിക്കൽ നടത്തിയതിന് എൻഫോഴ്സ്മെന്റും കേസെടുത്തിരുന്നു.
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിൽ സിബിഐ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണ്.
Content Highlights :sushant singh rajput death case phone call records out no call between june 8 and 14 rhea chakraborty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..