സുശാന്തിന്റെ മരണം : സി.ബി.ഐ. അമേരിക്കയുടെ സഹായം തേടി


സുശാന്ത് മരിച്ച് ഒന്നരവർഷമായെങ്കിലും സംഭവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുകൾ നടത്താൻ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല.

-

മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ ഇ-മെയിലിൽനിന്നും സമൂഹിക മാധ്യമ അക്കൗണ്ടുകളിൽനിന്നും നീക്കം ചെയ്ത വിവരങ്ങൾ കണ്ടെത്തുന്നതിന് സി.ബി.ഐ. യു.എസിന്റെ സഹായം തേടി. ഗൂഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും ആസ്ഥാനം കാലിഫോർണിയയിലായതുകൊണ്ടാണ് സുശാന്തിന്റെ മരണത്തെക്കുറിച്ചന്വേഷിക്കുന്ന സി.ബി.ഐ, വിവരങ്ങൾക്കായി അമേരിക്കയുടെ നിയമസഹായം തേടിയത്.

സുശാന്ത് മരിച്ച് ഒന്നരവർഷമായെങ്കിലും സംഭവുമായി ബന്ധപ്പെട്ട് നിർണായക കണ്ടെത്തലുകൾ നടത്താൻ സി.ബി.ഐയ്ക്ക് കഴിഞ്ഞിട്ടില്ല. ദൃക്‌സാക്ഷി മൊഴികളും സാഹചര്യത്തെളിവുകളും വിരൽചൂണ്ടുന്നത് ആത്മഹത്യയിലേക്കാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയ എയിംസിലെ വിദഗ്ധരും ഇതേ നിഗമനത്തിലാണ്. ആത്മഹത്യയ്ക്കു പ്രേരണയായി എന്തെങ്കിലും ഉണ്ടായിരുന്നോയെന്നറിയാനാണ് സമൂഹിക മാധ്യമങ്ങളിലെ കുറിപ്പുകളും ഇ-മെയിൽ സന്ദേശങ്ങളും പരിശോധിക്കുന്നത്. മാനസികാരോഗ്യ പ്രശ്നങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നും അന്വേഷിക്കുന്നുണ്ട്.

സമൂഹിക മാധ്യമ അക്കൗണ്ടുകളിൽനിന്ന് സുശാന്ത് ഒഴിവാക്കിയ സന്ദേശങ്ങൾ വീണ്ടെടുക്കാനായാൽ മരണത്തിലേക്ക് നയിച്ച കാരണങ്ങൾ കണ്ടെത്താനാകുമെന്നാണ് സി.ബി.ഐ.യുടെ പ്രതീക്ഷ. അക്കൗണ്ടിൽനിന്ന് ഒഴിവാക്കിയ വിവരങ്ങൾ സാധാരണഗതിയിൽ ഗൂഗിളും ഫെയ്‌സ്ബുക്കും അന്വേഷണ ഏജൻസികൾക്കു നൽകില്ല. അതിനാൽ, അമേരിക്കയുമായുള്ള നിയമസഹായ ഉടമ്പടി (എം.എൽ.എ.ടി.) പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വഴിയാണ് അപേക്ഷ നൽകിയതെന്ന് സി.ബി.ഐ. അറിയിച്ചു.

ബാന്ദ്രയിലെ വീട്ടിൽ 2020 ജൂൺ 14നാണ് സുശാന്തിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സുശാന്തിന്റെ മരണം കൊലപാതകമാണെന്നും മുംബൈ പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തത്. കൊലപാതക സാധ്യത സി.ബി.ഐ. തള്ളിയിട്ടില്ലെങ്കിലും യുവനടനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലേക്കാണ് അന്വേഷണം പുരോഗമിക്കുന്നത്. എം.എൽ.എ.ടി. വഴി വിവരങ്ങൾ ശേഖരിക്കുന്നതിന് സമയമെടുക്കുമെന്നതുകൊണ്ട് അന്വേഷണം ഉടനൊന്നും പൂർത്തിയാകാനിടയില്ല.

സി.ബി.ഐ. അന്വേഷണത്തിനു സമാന്തരമായി സുശാന്തുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും(എൻ.സി.ബി.) അന്വേഷണം തുടരുകയാണ്. ബോളിവുഡിലെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ചുള്ള എൻ.സി.ബി. അന്വേഷണം വലിയ വിവാദങ്ങളിലേക്ക് നയിക്കുകയും ചെയ്തു.

സുശാന്തിന്റെ കൂട്ടുകാരി റിയ ചക്രവർത്തി ഉൾപ്പെടെയുള്ളവർക്കെതിരേ മയക്കുമരുന്നു കേസിൽ എൻ.സി.ബി. കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

Content Highlights: Sushant Singh Rajput death case CBI seeks help from US authorities to retrieve deleted data

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022

Most Commented