-
മീ ടൂ കാമ്പയിന്റെ ഭാഗമായി ഉയർന്ന ലെെംഗികാരോപണം നടൻ സുശാന്ത് സിംഗ് രജ്പുതിനെ വല്ലാതെ ബാധിച്ചിരുന്നുവെന്ന് സംവിധായകൻ കുശാൽ സാവേരി.
മീ ടൂ കാമ്പയിൻ ഇന്ത്യയിൽ തരംഗമായ സമയത്താണ് സുശാന്തിനെതിരേയും ലെെംഗികാരോപണം ഉയർന്നത്. ദിൽ ബേച്ചാര എന്ന ചിത്രത്തിലെ സഹതാരം സഞ്ജന സാഘി സുശാന്തിനെതിരേ ലെെംഗികാരോപണം ഉന്നയിച്ചു എന്ന തരത്തിലാണ് വാർത്തകൾ പുറത്തുവന്നത്. പിന്നീട് സഞ്ജന അത് നിഷേധിച്ചു. എന്നാൽ അതുവരെ വരെ സുശാന്ത് അനുഭവിച്ച മാനസിക സംഘർഷം ഭീകരമായിരുന്നുവെന്ന് കുശാൽ സാവേരി പറയുന്നു. സുശാന്ത് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച പവിത്ര റിഷ്ത എന്ന സീരിയലിന്റെ സംവിധായകനാണ് കുശാൽ സാവേരി.
'' 2018 ജൂലായ് മുതൽ 2019 ജൂലെെ വരെ സുശാന്തിനൊപ്പമായിരുന്നു ഞാൻ താമസിച്ചിരുന്നത്. ഒരു മാധ്യമം അദ്ദേഹത്തിനെതിരേ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചു. അതും സഞ്ജനയുടെ പേരിൽ. സഞ്ജനയുമായി ബന്ധപ്പെടാൻ ഞങ്ങൾ ആവുന്നതും ശ്രമിച്ചു. എന്നാൽ അവർ അന്ന് അമേരിക്കയിലായിരുന്നു. അതുകൊണ്ടു തന്നെ ബന്ധപ്പെടാൻ സാധിച്ചില്ല. സഞ്ജനയുടെ പ്രതികരണമൊന്നും ലഭിക്കാതെ വന്നപ്പോൾ എല്ലാവരും ചേർന്ന് സുശാന്തിനെ ആക്രമിച്ചു. അദ്ദേഹം ആ സമയത്ത് അനുഭവിച്ച മാനസികാവസ്ഥ ഭീകരമായിരുന്നു. പിന്നീട് സഞ്ജന ഈ വിവരങ്ങളെല്ലാം അറിയുകയും എല്ലാം നിഷേധിച്ച് രംഗത്ത് വരികയും ചെയ്തു. അതുവരെ സുശാന്ത് ഉറങ്ങിയിട്ടില്ല. എന്തായാലും ആ യുദ്ധത്തിൽ സുശാന്ത് വിജയിച്ചു''- കുശാൽ കാവേരി പറയുന്നു.
Content Highlights: Sushant Singh Rajput Couldn't Sleep For Nights till Sanjana To Clear MeToo Charges
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..