സൂര്യ നായകനായെത്തുന്ന സൂരരൈ പോട്ര് ഓ.ടി.ടി റിലീസിന്. സുധി കോങ്ക്ര സംവിധാനം ചെയ്യുന്ന ചിത്രം ആമസോൺ പ്രൈമിൽ ഒക്ടോബർ 30 നു റിലീസ് ചെയ്യും. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
എയർ ഡെക്കാൺ എന്ന ആഭ്യന്തര വിമാന സർവീസസിന്റെ സ്ഥാപകൻ ജി.ആർ. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയാണ് 'സൂരറൈ പൊട്രു'. സംവിധായിക സുധ കൊങ്കരുവും ശാലിനി ഉഷ ദേവിയും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്.
സൂര്യയുടെ 2 ഡി എന്റർടെയിൻമെന്റ്സും ഗുനീത് മോങ്കയുടെ ശിഖായ എന്റർടെയിൻമെന്റ്സും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഇത് 'ആകാശം നീ ഹദ്ധു' എന്ന പേരിൽ തെലുങ്കിലും മൊഴിമാറ്റും ചെയ്യുന്നുണ്ട്.
Vinayagar Chathurthi wishes to all!#SooraraiPottruOnPrime @PrimeVideoIN pic.twitter.com/ZdYSF52ye2
— Suriya Sivakumar (@Suriya_offl) August 22, 2020
ഉർവശി, ജാക്കി ഷ്രോഫ്, പരേഷ് റാവൽ, കരുണാസ്, വിവേക് പ്രസന്ന, മോഹൻ ബാബു, കാളി വെങ്കട് എന്നിവരും സിനിമയിൽ അണിനിരക്കുന്നുണ്ട്. നികേഷ് ബോമ്മി റെഡ്ഡിയാണ് ഛായാഗ്രഹണം.
Content Highlights : Surya Starrer Soorarai potru OTT Release On Amazon Prime On October 30 Aparna Balamurali