ബാലയുടെ 'വണങ്കാനി'ല്‍ നിന്ന് സൂര്യ പിന്‍മാറി


Suriya | Photo: Instagram|actorsuriya

ബാല ഒരുക്കുന്ന പുതിയ ചിത്രം 'വണങ്കാനി'ല്‍നിന്നു നടന്‍ സൂര്യ പിന്‍മാറി. ചിത്രത്തിന്റെ സംവിധായകന്‍ ബാല തന്നെയാണ് ഒരു കുറിപ്പിലൂടെ പ്രേക്ഷകരെ ഇക്കാര്യം അറിയിച്ചത്. താനും സൂര്യയും ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും ബാല വ്യക്തമാക്കി.

'എന്റെ സഹോദരന്‍ സൂര്യക്കൊപ്പം 'വണങ്കാന്‍' എന്ന സിനിമ സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ കഥയിലെ ചില മാറ്റങ്ങള്‍ കാരണം ഈ കഥ സൂര്യയ്ക്ക് ചേരുമോ എന്ന സംശയം ഇപ്പോള്‍ എനിക്കുണ്ട്. എന്നിലും ഈ കഥയിലും സൂര്യയ്ക്ക് പൂര്‍ണവിശ്വാസമുണ്ട്. ഇത്രയധികം സ്‌നേഹവും ബഹുമാനവും വിശ്വാസവും ഉള്ള എന്റെ അനുജന് ഞാന്‍ ഒരു ചെറിയ ബുദ്ധിമുട്ടു പോലും ഉണ്ടാക്കരുത് എന്നത് ഒരു സഹോദരന്‍ എന്ന നിലയില്‍ എന്റെ കടമ കൂടിയാണ്. ഞങ്ങള്‍ രണ്ടു പേരും ചര്‍ച്ച ചെയ്ത് 'വണങ്കാന്‍' എന്ന സിനിമയില്‍നിന്നു സൂര്യ പിന്മാറുമെന്ന് തീരുമാനിച്ചു. അതില്‍ വല്ലാത്ത സങ്കടം തോന്നിയെങ്കിലും എന്റെ താല്പര്യം മുന്‍നിര്‍ത്തി എടുത്ത തീരുമാനമായിരുന്നു അത്. 'നന്ദ'യില്‍ ഞാന്‍ കണ്ട സൂര്യയെയും 'പിതാമഹനി'ല്‍ ഞാന്‍ കണ്ട സൂര്യയെപോലെ തീര്‍ച്ചയായും മറ്റൊരു നിമിഷം നമ്മോടൊപ്പം ചേരും. അല്ലാത്തപക്ഷം 'വണങ്കാന്‍' ചിത്രീകരണം തുടരും.'- ബാല പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

18 വര്‍ഷത്തിന് ശേഷം ബാലയും സൂര്യയും ഒന്നിക്കുന്ന ചിത്രമായിരുന്നു 'വണങ്കാന്‍'. നന്ദ, പിതാമഹന്‍ എന്നീ ചിത്രങ്ങളിലാണ് ഇരുവരും നേരത്തേ ഒന്നിച്ചത്. കൃതി ഷെട്ടിയെയാണ് ചിത്രത്തിലെ നായികയായി പ്രഖ്യാപിച്ചത്. കൂടാതെ മലയാളി താരം മമിത ബൈജുവും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാലസുബ്രഹ്മണ്യം ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജി.വി. പ്രകാശ് ആണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. സതീഷ് സൂര്യയാണ് എഡിറ്റര്‍. വി. മായപാണ്ടിയാണ് കലാ സംവിധാനം.


Content Highlights: suriya walks out of bala Vanangaan movie director announces


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented