വിഘ്‌നേഷ് ശിവന്റെ പുതിയ ചിത്രത്തില്‍ സൂര്യ നായകന്‍. ഇതാദ്യമായാണ് സൂര്യയും വിഘ്‌നേഷ് ശിവനും ഒന്നിക്കുന്നത്. 

പോടാ പോടീ, ഞാനും റൗഡി താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശദ്ധേയനായ  വിഘ്‌നേഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ പേര് ഇതുവരെ തീരുമാനിച്ചിട്ടില്ല. 

1997 ല്‍ നേര്‍ക്കുനേര്‍ എന്ന ചിത്രത്തിലൂടെയാണ്  സിനിമയില്‍ അരങ്ങേറ്റം കുറിച്ച  സൂര്യയുടെ  35ാമത്തെ ചിത്രമാണിത്. 

യുവ സംഗീത സംവിധായകന്‍ അനിരുദ്ധാണ് ചിത്രത്തിലെ ഗാനങ്ങളൊരുക്കുന്നത്. ചിത്രത്തിലെ നായികയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.