Vaadivasal Title Look
വെട്രിമാരൻറെ സംവിധാനത്തിൽ സൂര്യനായകനാവുന്ന 'വാടിവാസലി'ൻറെ ടൈറ്റിൽ ലുക്ക് പുറത്ത്. ജല്ലിക്കെട്ട് ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്. ജല്ലിക്കട്ടിന് വലിയ പ്രാധാന്യമുള്ള മധുര ജില്ലയിലെ ഒരു സ്ഥലമാണ് വാടിവാസൽ.
ജല്ലിക്കട്ട് പശ്ചാത്തലമാക്കുന്ന, സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് സിനിമ. തൻറെ അച്ഛൻറെ മരണത്തിനു കാരണക്കാരനായ കാളയെ ജല്ലിക്കട്ടിൽ പിടിച്ചുകെട്ടാൻ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് വാടിവാസൽ എന്ന നോവൽ.
വി ക്രിയേഷൻസിൻറെ ബാനറിൽ കലൈപ്പുലി എസ് താണുവാണ് ചിത്രം നിർമ്മിക്കുന്നത്. ജി വി പ്രകാശ് കുമാർ ആണ് സംഗീത സംവിധായകൻ.ആർ വേൽരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. 2020 സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിച്ചുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം ചിത്രീകരണം അണിയറപ്രവർത്തകർക്ക് നിർത്തിവയ്ക്കേണ്ടതായി വന്നിരുന്നു.ഉടനെ തന്നെ ചിത്രീകരണം പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
content highlights : Suriya Vetrimaaran New Movie Vaadi Vaasal Title Look
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..