
സൂരറൈ പോട്ര് ഗാനത്തിൽനിന്ന് Photo: youtube.com| soorarai pottru
സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ 'സൂരറൈ പോട്രി'ന്റെ റിലീസ് അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചു. കഴിഞ്ഞദിവസം താരം തന്റെ ട്വിറ്റർപേജിലൂടെ റിലീസ് നീട്ടിവെച്ച വിവരം അറിയിച്ചിരുന്നു. ഒക്ടോബർ 30-ന് ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. വ്യോമയാന മേഖലയെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമായതിനാൽ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി നടപടിക്രമങ്ങളും അനുമതികളും നേരിടേണ്ടതായി വന്നു. ഔദ്യോഗികമായി ലഭിക്കേണ്ട അംഗീകാരങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഇത് അനിവാര്യമാണെന്നും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കത്തിൽ വിശദമാക്കുന്നു.
സൂര്യയുടെ മുപ്പത്തിയെട്ടാമത് ചിത്രമായ സൂരറൈ പോട്ര് സംവിധാനം ചെയ്യുന്നത് ഇരുധി സുട്ര് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സുധ കൊങ്ങരയാണ്. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിവിടങ്ങളിൽ റിലീസ് ചെയ്യുന്ന ചിത്രം എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജി. ആർ. ഗോപിനാഥിന്റെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമിക്കുന്നത്. മോഹൻ റാവു, പരേഷ് റാവൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കത്തിനൊപ്പം ചിത്രത്തിലെ ' ആഗാസം' എന്ന ഗാനവും താരം പുറത്തുവിട്ടു.
Content highlights :suriya's upcoming movie soorarai-pottru release date postponed
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..