-
കഴിഞ്ഞ ദിവസമാണ് തന്റെ പുതിയ ചിത്രമായ സൂരരൈ പോട്ര് ഓ.ടി.ടി റിലീസിനെത്തുന്ന കാര്യം നടൻ സൂര്യ വ്യക്തമാക്കിയത്. ആമസോൺ പ്രൈം വഴി ഒക്ടോബർ 30 നാണ് ചിത്രം റിലീസിനെത്തുക. ഇതോടൊപ്പം മറ്റൊരു വലിയ പ്രഖ്യാപനം കൂടി താരം നടത്തുകയുണ്ടായി.
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ താൻ സംഭാവന നൽകുമെന്നാണ് താരം വ്യക്തമാക്കിയത്. കോവിഡും അനുബന്ധ ലോക്ഡൗണും മൂലം വഴി മുട്ടിയ സിനിമാ പ്രവർത്തകരേയും കോവിഡിനെതിരേ പോരാടുന്നവരെയും സഹായിക്കാനാണ് ഈ തുക നൽകുക.
നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സൂരരൈ പോട്ര് ഓൺലൈൻ റിലീസ് ചെയ്യുന്നതെന്നും തീയേറ്റർ ഉടമകളും ആരാധകരും സാഹചര്യം മനസിലാക്കണമെന്നും തീയേറ്റർ റിലീസ് മാത്രം ലക്ഷ്യമിട്ട് വേറെ രണ്ട് ചിത്രങ്ങൾ കൂടി ചെയ്യുന്നുണ്ടെന്നും താരം പത്രക്കുറിപ്പിൽ വ്യക്തമാക്കി.
സുധി കോങ്ക്രയാണ് സൂരരൈ പോട്ര് സംവിധാനം ചെയ്യുന്നത്. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
എയർ ഡെക്കാൺ എന്ന ആഭ്യന്തര വിമാന സർവീസസിന്റെ സ്ഥാപകൻ ജി.ആർ. ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയാണ് 'സൂരറൈ പോട്ര്'. സംവിധായിക സുധ കോങ്ക്രയും ശാലിനി ഉഷ ദേവിയും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കുന്നത്.
സൂര്യയുടെ 2 ഡി എന്റർടെയിൻമെന്റ്സും ഗുനീത് മോങ്കയുടെ ശിഖായ എന്റർടെയിൻമെന്റ്സും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ഇത് 'ആകാശം നീ ഹദ്ധു' എന്ന പേരിൽ തെലുങ്കിലും മൊഴിമാറ്റും ചെയ്യുന്നുണ്ട്.
ഉർവശി, ജാക്കി ഷ്രോഫ്, പരേഷ് റാവൽ, കരുണാസ്, വിവേക് പ്രസന്ന, മോഹൻ ബാബു, കാളി വെങ്കട് എന്നിവരും സിനിമയിൽ അണിനിരക്കുന്നുണ്ട്. നികേഷ് ബോമ്മി റെഡ്ഡിയാണ് ഛായാഗ്രഹണം.
Content Highlights : Suriya to donate Rs 5 crores towards COVID 19 relief work soorari potru ott release
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..