ആയിരക്കണക്കിന് കുട്ടികളുടെ ജീവിതങ്ങളെ അദ്ദേഹം രൂപപ്പെടുത്തി; സൂര്യയെക്കുറിച്ച് കാര്‍ത്തി


സൂര്യ, കാർത്തി (കാർത്തി പങ്കുവച്ച ചിത്രങ്ങൾ)

സിനിമയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ നടന്‍ സൂര്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് സഹോദരനും നടനുമായ കാര്‍ത്തി. സ്വന്തം പരിമിതികളെ നേട്ടങ്ങളാക്കിയ വ്യക്തിയാണ് സൂര്യയെന്ന് കാര്‍ത്തി കുറിക്കുന്നു.

''രാവും പകലും അധ്വാനിച്ച് സ്വന്തം കുറവുകളെ വലിയ നേട്ടങ്ങളാക്കി മാറ്റി. സ്വന്തം നേട്ടങ്ങളെ മറികടക്കുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. അത്, ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തെ ഉദാരത വര്‍ധിപ്പിച്ചു. ആയിരക്കണക്കിന് അര്‍ഹരായ കുട്ടികളുടെ ജീവിതത്തെ രൂപപ്പെടുത്തി. അതാണ് എന്റെ സഹോദരന്‍''- കാര്‍ത്തി കുറിച്ചു.

1997-ല്‍ സംവിധായകന്‍ മണിരത്നം നിര്‍മിച്ച 'നേര്‍ക്കുനേര്‍' എന്ന ചിത്രത്തിലൂടെയായിരുന്നു സൂര്യയുടെ അരങ്ങേറ്റം. വിജയ് ആയിരുന്നു ചിത്രത്തിലെ നായകന്‍. 1999-ല്‍ പുറത്തിറങ്ങിയ 'പൂവെല്ലാം കേട്ടുപ്പാര്‍' എന്ന ചിത്രമാണ് സൂര്യയുടെ സിനിമാജീവിതത്തില്‍ വഴിത്തിരിവായത്. വസന്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ജ്യോതികയായിരുന്നു നായിക. ചിത്രത്തിലെ ഗാനങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു.

ബാല സംവിധാനം ചെയ്ത 2001-ല്‍ പുറത്തിറങ്ങിയ 'നന്ദ'യിലൂടെ മികച്ച നടനുള്ള തമിഴ്നാട് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം സൂര്യയെ തേടിയെത്തി. 'ഉന്നൈ നിനത്ത്', 'ശ്രീ', 'മൗനം പേസിയതേ' തുടങ്ങിയ ചിത്രങ്ങളിലൂടെ ഒരു നടനെന്ന നിലയില്‍ അദ്ദേഹം തന്റേതായ വഴിവെട്ടി. ഗൗതം മേനോന്‍ സംവിധാനം ചെയ്ത 'കാക്ക കാക്ക' എന്ന ആക്ഷന്‍ ത്രില്ലര്‍ പോലീസ് വേഷം സൂര്യയെ താരപദവിയിലേക്കുയര്‍ത്തിയ ചിത്രമായിരുന്നു. ബാലയുടെ സംവിധാനത്തില്‍ വിക്രം നായകനായ 'പിതാമഗനി'ലെ ശക്തി എന്ന കഥാപാത്രമായെത്തിയപ്പോള്‍ ഒരു നടനെന്ന നിലയില്‍ അദ്ദേഹത്തിന്റെ അസാമാന്യ പ്രകടനത്തിന് പ്രേക്ഷകര്‍ സാക്ഷിയായി. മണിരത്നം സംവിധാനം ചെയ്ത 'ആയുത എഴുത്തി'ലെ മൈക്കിള്‍ വസന്ത് എന്ന കഥാപാത്രവും മികച്ച അഭിപ്രായം നേടി.

.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത 'ഗജിനി'യിലൂടെയായിരുന്നു സൂര്യ എന്ന ബ്രാന്‍ഡ് പിറവിയെടുത്തത്. 'ഗജിനി' വലിയ വിജയമാവുകയും സൂര്യയുടെ താരമൂല്യം കൂത്തനെ ഉയരുകയും ചെയ്തു. തമിഴ്നാട്ടില്‍ മാത്രമല്ല ,അന്യസംസ്ഥാനങ്ങളിലും 'ഗജിനി' വലിയ തരംഗമാണ് സൃഷ്ടിച്ചത്. 'സില്ലെന്‍ട്ര് ഒരു കാതല്‍', 'വാരണം ആയിരം', 'അയന്‍', 'രക്തചരിത്ര', 'ഏഴാം അറിവ്' തുടങ്ങിയ ചിത്രങ്ങള്‍ ഗംഭീര വിജയങ്ങളായി. 'സിങ്കം' രണ്ടാം ഭാഗം മുതലാണ് സൂര്യയുടെ കരിയറിന് തിരിച്ചടിയുണ്ടാകുന്നത്. സിനിമ വിജയമായിരുന്നുവെങ്കിലും സൂര്യയെന്ന നടനെ സ്നേഹിച്ച പ്രേക്ഷകര്‍ക്ക് അതൊരു വലിയ നിരാശയായിരുന്നു. പിന്നീട് റിലീസ് ചെയ്ത 'അന്‍ജാന്‍', മാസ്', 'താന സേര്‍ന്ത കൂട്ടം', '24', 'എന്‍.ജി.കെ.', 'കാപ്പന്‍' തുടങ്ങിയ ചിത്രങ്ങളില്‍ ചിലത് വാണിജ്യപരമായി വിജയിച്ചുവെച്ചുവെങ്കിലും ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചു.

2020 ല്‍ പുറത്തിറങ്ങിയ 'സൂരറൈ പോട്രിലൂ'ടെയാണ് സൂര്യ അതിഗംഭീരമായ തിരിച്ചുവരവ് നടത്തിയത്. എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സുധ കൊങ്കര ഒരുക്കിയ ചിത്രത്തില്‍ നെടുമാരന്‍ എന്ന കഥാപാത്രമായി സൂര്യ അഭിനയിക്കുകയായിരുന്നില്ല, അക്ഷരാര്‍ഥത്തില്‍ ജീവിക്കുകയായിരുന്നു. ഇരുപത്തിയഞ്ചു വര്‍ഷം നീണ്ട കരിയറില്‍ സൂര്യയെ ദേശീയ പുരസ്‌കാരം തേടിയെത്തിയത് ഈ ചിത്രത്തിലൂടെയായിരുന്നു.


Content Highlights: Suriya sivakumar, 25 years in Cinema, Suriyaism, Karthi wishes brother


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented