പ്രഭാസ്, സൂര്യ Photo: Sidheekul Akber, Ramesh V
സൗത്ത് ഇന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളാണ് സൂര്യയും പ്രഭാസും. തങ്ങളുടെ കഥാപാത്രങ്ങളിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരങ്ങളാണ് ഇരുവരും. ഇപ്പോള്‍ പ്രഭാസുമൊത്തുണ്ടായ രസകരമായ
അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് നടന് സൂര്യ.
തന്റെയൊപ്പം അഭിനയിക്കുന്നവര്‍ക്ക് വീട്ടില്‍ പാചകം ചെയ്ത ഭക്ഷണം നല്കുന്നതില് സുപ്രസിദ്ധനാണ് പ്രഭാസ്. അമിതാഭ് ബച്ചൻ മുതല്‍ ശ്രുതി ഹാസ്സന്‍ വരെയുള്ളവര്‍ ഇത് ശരിവച്ചവരാണ്. പ്രഭാസിന്റെ ആതിഥ്യമര്യാദയ്ക്ക് ഇത്തവണ സാക്ഷിയായത് നടന് സൂര്യയാണ്.
ഹൈദരബാദ് ഫിലിം സിറ്റിയില്‍ ഒരു ചിത്രീകരണത്തിന് പോയതായിരുന്നു. അവിചാരിതമായി പ്രഭാസിനെ കണ്ടുമുട്ടിയപ്പോള്‍ രാത്രി ഭക്ഷണം ഒന്നിച്ചാകാമെന്ന് അദ്ദേഹം പറഞ്ഞതായി സൂര്യ പറയുന്നു. എന്നാല്‍ തന്റെ ചിത്രീകരണം രാത്രി 11.30 വരെ നീണ്ടതോടെ പദ്ധതി മുടങ്ങിയതായാണ് സൂര്യ കരുതിയത്. പിറ്റേ ദിവസം അദ്ദേഹത്തെ കാണണമെന്നും മാപ്പ് പറണമെന്നും തീര്‍ച്ചപ്പെടുത്തി നടന്.
എന്നാല്‍ സൂര്യയെ അമ്പരിപ്പിച്ചുകൊണ്ട് രാത്രി വൈകിയും പ്രഭാസ് കാത്തിരുന്നു. ഹോട്ടല്‍ റൂമിലെത്തിയ പ്രഭാസ് തന്റെ അമ്മ ഇരുവര്‍ക്കുമായി പാചകം ചെയ്ത ബിരിയാണി നല്‍കിയതായും സൂര്യ ഓര്‍ത്തെടുത്തു. തന്റെ ജീവിതത്തില്‍ ഇത്രയും നല്ല ബിരിയാണി കഴിച്ചിട്ടില്ലെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സൂര്യ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
ബിഗ് ബജറ്റ് ചിത്രമായ ആദിപുരുഷിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രഭാസ്. രാമായണത്തെ അടിസ്ഥാനപ്പെടുത്തിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഓം റൗട്ട് ആണ്. ബാലയുടെ വണങ്കാനാണ് സൂര്യയുടെ ചിത്രീകരണത്തിലുള്ള ചിത്രം.
Content Highlights: Suriya about Prabhas, Suriya Visited Prabhas' House
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..