Etharkkum Thunindhavan
ചെറിയൊരു ഇടവേളയ്ക്ക് ശേഷം സൂര്യ നായകനായെത്തുന്ന ഒരു ചിത്രം തീയേറ്റർ റിലീസിനൊരുങ്ങുന്നു. പാണ്ടിരാജിന്റെ സംവിധാനത്തില്‍ സൂര്യ നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'എതര്‍ക്കും തുനിന്തവന്' മാർച്ച് 10ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും.
നമ്മ വീട്ട് പിള്ളൈ എന്ന ചിത്രത്തിന് ശേഷം പാണ്ടിരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എതർക്കും തുനിന്തവൻ. ഡോക്ടർ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ പ്രിയങ്ക അരുൾ മോഹനാണ് നായിക. സൂരി, വിനയ്, ശരണ്യ പൊൻവർണൻ, സത്യരാജ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
രത്നവേലുവാണ് ഛായാഗ്രഹണം. നടൻ ശിവ കാർത്തികേയൻ, വിഘ്നേശ് ശിവൻ, യുഗഭാരതി എന്നിവരാണ് ചിത്രത്തിന്റെ ഗാനരചയിതാക്കൾ. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമാണം.
തുടര്‍ച്ചയായ രണ്ട് ഡയറക്റ്റ് ഒടിടി റിലീസുകള്‍ക്ക് ശേഷമാണ് സൂര്യയുടെ ഒരു ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്. സൂരരൈ പോട്ര്, ജയ് ഭീം എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി ഒടുവിൽ ഓടിടിയിൽ റിലീസിനെത്തിയത്.
Content Highlights : Suriya's Etharkkum Thunindhavan to release on March 10
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..