നിങ്ങളുടെ ഊർജ്ജം നല്ലതിനായി ചെലവഴിക്കണം; സൂര്യയുടെ പ്രതികരണം ഇങ്ങനെ


അ​ഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് മീര ആരോപിച്ചു. ഇത് കൂടാതെ കേരളത്തിലെ സ്വർണക്കടത്തിൽ സൂര്യയ്ക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും ഇവർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.

-

താനൊരു സൂപ്പര്‍ മോഡലും പ്രശസ്ത നടിയുമാണെന്ന് ഇടയ്ക്കിടെ സ്വയം വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ബി​ഗ് ബോസ് താരം മീര മിഥുൻ. തമിഴ്സിനിമയിലെ പ്രശസ്ത താരങ്ങൾക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച് വാർത്തകൾ സൃഷ്ടിക്കുന്നതാണ് കുറച്ച് കാലങ്ങളായി മീരയുടെ വിനോദം.

വിജയ്, രജനികാന്ത് തുടങ്ങിയവർ തനിക്കെതിരേ അപകീര്‍ത്തിപരമായ കാര്യങ്ങൾ പറഞ്ഞു പരത്തി എന്നതായിരുന്നു മീരയുടെ ആരോപണങ്ങളിലൊന്ന്. ആരാധകരെ ഉപയോ​ഗിച്ച് ട്വിറ്ററിലടക്കം വിജയ് തനിക്കെതിരേ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നും തന്നെ ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്നും ഇവർ പറഞ്ഞു. നടി തൃഷ തന്നെ വർഷങ്ങളായി വേട്ടയാടുകയാണെന്നും തന്റെ വേഷങ്ങൾ തൃഷ തട്ടിയെടുത്തുവെന്നും ഇവർ ആരോപിച്ചു.പിന്നീട് നടൻ സൂര്യയായി മീരയുടെ ഇര. അ​ഗരം എന്ന സന്നദ്ധ സംഘടനയുടെ മറവിൽ സൂര്യയും കുടുംബവും കള്ളപ്പണം വെളുപ്പിക്കുകയാണെന്ന് മീര ആരോപിച്ചു. ഇത് കൂടാതെ കേരളത്തിലെ സ്വർണക്കടത്തിൽ സൂര്യയ്ക്കും കുടുംബത്തിനും ബന്ധമുണ്ടെന്നും ഇവർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ജ്യോതികയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശവും ഇവർ നടത്തി.

സൂര്യയ്ക്കും വിജയിനുമെതിരേ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിൽ ഇരുവരുടെയും ആരാധകർ സാമൂഹിക മാധ്യമങ്ങളിലൂടെ കടുത്ത ആക്രമണവുമായി മീരയ്ക്കെതിരേ രം​ഗത്ത് വന്നു. വിജയ് ആരാധകർ ഇവർക്കെതിരേ പോലീസിൽ പരാതി നൽകുകയും ചെയ്തു. ഇപ്പോൾ സംഭവത്തിൽ പ്രതികരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ് സൂര്യ. മീരയുടെ പേരെടുത്ത് പറയാതെയാണ് സൂര്യയുടെ പ്രതികരണം.

''എന്റെ സഹോദരൻമാരും സഹോദരിമാരും (ആരാധകർ) നിങ്ങളുടെ ഊർജ്ജം നല്ല കാര്യങ്ങൾക്കായി ചെലവഴിക്കണം. ഭാരതി രാജയ്ക്ക് നന്ദി'' (സംഭവത്തിൽ മീരയ്ക്കെതിരേ ഭാരതിരാജ പരസ്യമായി പ്രതികരിച്ചിരുന്നു. പേരെടുക്കാനും ശ്രദ്ധ ലഭിക്കാനും മറ്റുതാരങ്ങളെക്കുറിച്ച് അപവാദ പ്രചരണം നടത്തുന്നത് മീര അവസാനിപ്പിക്കണമെന്നും ഭാരതി രാജ പറഞ്ഞിരുന്നു). വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത താന സേർന്ത കൂട്ടം എന്ന സിനിമയെക്കുറിച്ച് മോശം അഭിപ്രായം എഴുതിയ നിരൂപകരെ സൂര്യയുടെ ആരാധകർ സാമൂഹിക മാധ്യമങ്ങളിലൂടെ ആക്രമിച്ചിരുന്നു. ഇതിനെതിരേ സൂര്യ രം​ഗത്ത് വന്നിരുന്നു. 2018 ൽ പങ്കുവച്ച അതേ ട്വീറ്റ് ഒരിക്കൽ കൂടി പങ്കുവച്ചാണ് സൂര്യയുടെ പ്രതികരണം.

Content Highlights: Actor Suriya Reacts to Meera Mithun allegation, twitter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented