കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കായി സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് കയ്യയച്ച് സംഭാവന ചെയ്ത് തമിഴ് താരങ്ങൾ. 

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏവരുടെയും പിന്തുണ വേണമെന്നും സർക്കാരിന്റെ ദുരിതാശ്വാസനിധിയിലേക്ക് ഉദാരമായി സംഭാവനകൾ നൽകണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അഭ്യർത്ഥിച്ചിരുന്നു. ആശുപത്രി വികസനത്തിനായാണ് ഈ പണം ഉപയോ​ഗിക്കുകയെന്നും സ്റ്റാലിൻ‌ വ്യക്തമാക്കിയിരുന്നു. 

നടന്മാരും സഹോദരന്മാരുമായ സൂര്യയും കാർത്തിയും ചേർന്ന് ഒരു കോടി രൂപയാണ് തമിഴ്നാട് സർക്കാരിലേക്ക് സംഭാവന നൽകിയത്. സ്റ്റാലിനെ നേരിൽ കണ്ടാണ്  ഇവർ ചെക്ക് കൈമാറിയത്. 

25 ലക്ഷം രൂപയാണ് നടൻ അജിത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തത്. അദ്ദേഹത്തിന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് ട്വിറ്ററിലൂടെ ഈ വിവരം പങ്കുവച്ചത്.

നടൻ സൗന്ദര്യ രജനികാന്തിന്റെ മകൾ സൗന്ദര്യയും ഭർത്താവ് വിശാഖനും ഭർതൃപിതാവ് വണങ്കാമുടിയും സ്റ്റാലിനെ സന്ദർശിച്ച് ഒരു കോടി രൂപയുടെ ചെക്ക് കൈമാറിയിരുന്നു

 

കഴിഞ്ഞ ദിവസം സംവിധായകൻ എ ആർ മുരു​ഗദോസും മുഖ്യമന്ത്രി സ്റ്റാലിനെ കാണുകയും ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകുകയും ചെയ്തിരുന്നു. 

content highlights : suriya karthi donates 1 crore ajith 25 lakhs to tamilnadu cms covid relief fund