സൂര്യയും അക്ഷയ് കുമാറും | ഫോട്ടോ: twitter.com/Suriya_offl
2020-ൽ ഓ.ടി.ടി റിലീസായെത്തി പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റിയ ചിത്രമായിരുന്നു സൂര്യ നായകനായ സൂററൈ പോട്ര്. അക്ഷയ് കുമാറിനെ നായകനാക്കി സിനിമയുടെ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം നടന്നു വരികയാണ്. തമിഴ് ചിത്രമൊരുക്കിയ സുധാ കൊങ്കര തന്നെ സംവിധാനം ചെയ്യുന്ന ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തേക്കുറിച്ച് പ്രതീക്ഷിക്കാതെ ഒരു പ്രഖ്യാപനം വന്നിരിക്കുകയാണ്.
ആരാധകർ നടിപ്പിൻ നായകനെന്ന് സ്നേഹപൂർവം വിളിക്കുന്ന സൂര്യ ഈ ചിത്രത്തിൽ അഭിനയിക്കുന്നു എന്നതാണാ വിവരം. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. കാമിയോ റോളിലായിരിക്കും സൂര്യയെത്തുക. സൂററൈ പോട്ര് ഹിന്ദി ടീമിനൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിച്ചെന്നും സൂര്യ കുറിച്ചിരിക്കുന്നു.
ഇതാദ്യമായല്ല സൂര്യ ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കുന്നത്. രാം ഗോപാൽ വർമ സംവിധാനം ചെയ്ത ബഹുഭാഷാ ചിത്രം രക്തചരിത്രയിൽ സൂര്യ ഒരു പ്രധാനവേഷത്തിലെത്തിയിരുന്നു. എയർ ഡെക്കാൻ സ്ഥാപകൻ ജി. ആർ. ഗോപിനാഥിന്റെ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സൂററൈ പോട്ര് നിർമ്മിച്ചത്.
നെടുമാരൻ രാജാങ്കം എന്ന കഥാപാത്രമായാണ് സൂര്യയെത്തിയത്. പരേഷ് റാവൽ, മോഹൻ ബാബു, അപർണ ബാലമുരളി, ഉർവശി തുടങ്ങിയവരായിരുന്നു മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Content Highlights: suriya, soorarai pottru hindi remake, akshay kumar, sudha kongara


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..