സീസണിലെ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് താരം സുരേഷ് റെയ്ന കളിക്കില്ല എന്ന വാർത്ത ഞെട്ടലോടെയാണ് ക്രിക്കറ്റ് ആരാധകർ സ്വീകരിച്ചത്. ചെന്നൈ ടീമിനൊപ്പം ടൂർണമെന്റിനായി യു.എ.ഇയിലെത്തിയ റെയ്ന വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് പിന്മാറുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ വന്നു.

തുടർന്ന് റെയ്നയുടെ പിന്മാറ്റത്തിന്റെ കാരണം അന്വേഷിക്കുന്ന തിരക്കിലായിരുന്നു ആരാധകർ. പിന്നീടാണ് താരത്തിന്റെ കുടുംബത്തിൽ അരങ്ങേറിയ ഒരു വലിയ ദുരന്തത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നത്. 

ജൂലൈ 19ന്  റെയ്നയുടെ പിതൃസഹോദരിയുടെ കുടുംബത്തിനു നേരെ ഒരാക്രമണം നടന്നിരുന്നു. സംഭവത്തിൽ പിതൃസഹോദരിയുടെ ഭർത്താവ് കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പിന്നാലെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഇവരുടെ ഒരു മകൻ കൂടി കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി. ഈ സാഹചര്യത്തിൽ തന്റെ വേദന പങ്കുവച്ചും പ്രതികളെ കണ്ടെത്താൻ പഞ്ചാബ് മുഖ്യമന്ത്രി സഹായം തേടിയും റെയ്ന ട്വീറ്റ് പങ്കുവച്ചിരുന്നു.

Suriya consoles Suresh Raina Family tragedy IPL chennai super kings

റെയ്നയ്ക്ക് പിന്തുണയും പ്രാർഥനയുമായി രം​ഗത്ത് വന്നിരിക്കുകയാണ് നടൻ സൂര്യ. ചെന്നെെ സൂപ്പർ കിങ്സിൽ റെയ്ന കളിക്കുന്ന കാലം മുതൽ സൂര്യയ്ക്ക് അദ്ദേഹവുമായി സൗഹൃദമുണ്ട്. റെയ്നയുടെ ദുഖത്തിൽ താൻ പങ്കുചേരുന്നുവെന്നും ഹൃദയമില്ലാത്ത ആ കൊടുംകുറ്റവാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും സൂര്യ ട്വീറ്റ് ചെയ്തു. 

Content Highlights:  Suriya actor consoles Suresh Raina, Family tragedy