'കാതലി'ന്റെ സെറ്റില്‍ സൂര്യയുടെ മാസ് എന്‍ട്രി; വീഡിയോ പങ്കുവച്ച് 'മമ്മൂട്ടി കമ്പനി'


സൂര്യ കാതലിന്റെ സെറ്റിൽ എത്തിയപ്പോൾ

ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി - ജ്യോതികാ ചിത്രം 'കാതല്‍' ലൊക്കേഷനില്‍ സൂര്യ എത്തിയത് വലിയ വാര്‍ത്തയായിരുന്നു. കോലഞ്ചേരി ബ്രൂക്ക് സൈഡ് ക്ലബ്ബില്‍ നടന്ന ഷൂട്ടിനിടയിലാണ് പ്രിയതാരം സൂര്യ അതിഥിയായി ലൊക്കേഷനില്‍ എത്തിയത്. മമ്മൂട്ടിയോടും ജ്യോതികയോടും കാതല്‍ ടീമിനോടും ഏറെ സമയം ചെലവഴിച്ച ശേഷമാണ് താരം തിരികെ പോയത്.മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെ സൂര്യയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. സൂര്യ കാറില്‍ വന്നിറങ്ങുന്നതും മമ്മൂട്ടിയ്ക്കും ജ്യോതികയ്ക്കുമൊപ്പം ഫോട്ടോ എടുത്തതിന് ഭക്ഷണം കഴിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.

കഴിഞ്ഞ ദിവസം ഷൂട്ടിനിടയില്‍ ഒരാള്‍ പകര്‍ത്തിയ മമ്മൂക്കയുടെ സ്ഥാനാര്‍ഥിയായുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ തരംഗമായിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മാണം നിര്‍വഹിക്കുന്ന കാതല്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് വിതരണം നിര്‍വഹിക്കുന്നത്. സിനിമാസ്വാദകരെ സംബന്ധിച്ചിടത്തോളം റോഷാക്കും നന്‍പകന്‍ നേരത്തു മയക്കവും സമ്മാനിച്ച മമ്മൂട്ടി കമ്പനി പുതിയൊരു ആസ്വാദന മികവ് മലയാള സിനിമക്ക് നല്‍കുന്ന ചിത്രമാണ് കാതല്‍ എന്നുറപ്പാണ്.

മറ്റു പ്രധാന വേഷങ്ങളില്‍ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ജോര്‍ജാണ്. സാലു കെ തോമസാണ് ഛായാഗ്രഹണം.

എഡിറ്റിങ് : ഫ്രാന്‍സിസ് ലൂയിസ്, സംഗീതം : മാത്യൂസ് പുളിക്കന്‍, ആര്‍ട്ട് :ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : ഡിക്‌സണ്‍ പൊടുത്താസ്സ് , സൗണ്ട് ഡിസൈന്‍ : ടോണി ബാബു MPSE, ഗാനരചന : അലീന, വസ്ത്രലങ്കാരം : സമീറാ സനീഷ്, മേക്ക് അപ്പ് : അമല്‍ ചന്ദ്രന്‍, കോ ഡയറക്ടര്‍ : അഖില്‍ ആനന്ദന്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : മാര്‍ട്ടിന്‍ എന്‍ ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അസ്ലാം പുല്ലേപ്പടി, സ്റ്റില്‍സ് : ലെബിസണ്‍ ഗോപി, ഡിസൈന്‍ : ആന്റണി സ്റ്റീഫന്‍, പി ആര്‍ ഓ : പ്രതീഷ് ശേഖര്‍


Content Highlights: suriya at Kaathal The Core film set Viral Video, Mammootty, jyothika, jeo baby movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented