കേരളത്തിലെ പ്രളയബാധിതകര്‍ക്ക് ധനസഹായം നല്‍കി താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും. 10 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സിധിയിലേക്ക് ഇരുവരും ചേര്‍ന്ന് നല്‍കുന്നത്. സൂര്യയുടെ സിനിമാനിര്‍മാണ കമ്പനിയായ 2ഡി എന്റര്‍ടൈന്‍മെന്റിന്റെ തലവന്‍ രാജശേഖര്‍ പാണ്ഡ്യന്‍ അധികൃതകര്‍ക്ക് ചെക്ക് കൈമാറുമെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തിന് പുറമെ കര്‍ണാടകയില്‍ പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്കും ഇവര്‍ ധനസഹായം നല്‍കുന്നുണ്ട്. 

കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതിയിലും സഹായഹസ്തവുമായി സൂര്യയും കാര്‍ത്തിയും എത്തിയിരുന്നു. 25 ലക്ഷമായിരുന്നു ഇരുവരും ചേര്‍ന്ന് നല്‍കിയത്. കാര്‍ത്തി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയായിരുന്നു സഹായം കൈമാറിയത്.

Content Highlights: Suriya and Karthi to donate 10 Lakh, Chief Minsters Flood Relief Fund, Kerala Karnataka Flood 2019