ദില്ലി-റോളക്‌സ് അടിയൊക്കെ വീട്ടില്‍ത്തന്നെ ഇഷ്ടംപോലെ നടത്തിയിരിക്കുന്നു -കാര്‍ത്തി


ദില്ലിയേയും റോളക്‌സിനേയും കുറിച്ച് സൂര്യയും കാര്‍ത്തിയും നടത്തിയ രസകരമായ പരാമര്‍ശങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. 

കാർത്തി | ഫോട്ടോ: പ്രജിത്ത് തിരുമല | മാതൃഭൂമി

കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രത്തിന്റെ ക്ലൈമാക്‌സില്‍ അതിഥി വേഷത്തിലെത്തി ഞെട്ടിച്ച താരമാണ് സൂര്യ. സൂര്യ അവതരിപ്പിച്ച റോളക്‌സ് എന്ന വില്ലന് വന്‍വരവേല്പ് നല്‍കിയതോടൊപ്പം കൈതിയുടെ രണ്ടാം ഭാഗത്തില്‍ കാര്‍ത്തിയും സൂര്യയും നായകനും വില്ലനുമാവുമോ എന്ന ചര്‍ച്ചയും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഈയവസരത്തില്‍ ആരാധകരുടെ ആവേശംകൂട്ടി ഈ താരസഹോദരങ്ങള്‍ ഒരുമിച്ച് ഒരുവേദിയില്‍ പ്രത്യക്ഷപ്പെട്ടു.

കാര്‍ത്തിയെ നായകനാക്കി മുത്തയ്യ സംവിധാനം ചെയ്യുന്ന വിരുമന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിനാണ് ഇരുവരും ഒരുമിച്ചെത്തിയത്. സൂര്യ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ഈ വേദിയില്‍ ദില്ലിയേയും റോളക്‌സിനേയും കുറിച്ച് സൂര്യയും കാര്‍ത്തിയും നടത്തിയ രസകരമായ പരാമര്‍ശങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സിനിമയിലെ എല്ലാവരെക്കുറിച്ചും പറഞ്ഞുകഴിഞ്ഞയുടന്‍ കാണികള്‍ക്ക് നേരെ കൈത്തണ്ടയുയര്‍ത്തി സൂര്യ തന്റെ വാച്ച് കാണിച്ചു. ദില്ലിയെക്കുറിച്ച് പറയണോ എന്ന് ചോദിച്ചു. പ്രേക്ഷകര്‍ കാരണം തനിക്ക് കമല്‍ സാര്‍ തന്ന സമ്മാനമാണാ റോളക്‌സ് വാച്ചെന്ന് സൂര്യ പറഞ്ഞു. താന്‍ കാര്‍ത്തിക്ക് മുന്നേ സിനിമയിലേക്ക് വന്നയാളായിരിക്കാം. പക്ഷേ തന്നേക്കാളധികം സിനിമയേക്കുറിച്ച് ചിന്തിക്കുന്നതും സിനിമയ്ക്കായി പൂര്‍ണമായി അര്‍പ്പിക്കുന്നതും കാര്‍ത്തിയാണ്. അത് ഏത് വേദിയിലും താന്‍ പറയും. തന്നേക്കാള്‍ നല്ല നടന്‍ കാര്‍ത്തിയാണെന്ന് എവിടെയും താന്‍ പറയുമെന്ന് സൂര്യ പറഞ്ഞു.

കാണികളുടെ ആര്‍പ്പുവിളികള്‍ക്കിടെ 'ദില്ലിയെ റോളക്‌സ് എന്ത് ചെയ്യണമെന്ന് പറയൂ' എന്ന് സൂര്യ ചോദിച്ചപ്പോള്‍ 'ഒന്നും ചെയ്യില്ല' എന്നായിരുന്നു കാര്‍ത്തിയുടെ മറുപടി. ദില്ലിയും റോളക്‌സും തമ്മിലുള്ള അടിയൊക്കെ വീട്ടില്‍ വെച്ച് എത്രയോ തവണ നടന്നിരിക്കുന്നുവെന്നും കാര്‍ത്തി പറഞ്ഞു. കാലം മറുപടി പറയും എന്നാണ് ഇതിന് സൂര്യ നല്‍കിയ മറുപടി. കാണികള്‍ക്ക് മുന്നില്‍ കാര്‍ത്തിയോട് വിക്രത്തിലെ തന്റെ "യെസ് സാര്‍, ഓ.കെ സാര്‍" എന്ന ഡയലോഗും സൂര്യ പറഞ്ഞു.

സംവിധായകന്‍ ഷങ്കറിന്റെ മകള്‍ അതിഥി ഷങ്കര്‍ നായികയായി സിനിമയില്‍ അരങ്ങേറുന്ന ചിത്രം കൂടിയാണ് വിരുമന്‍. രാജ് കിരണ്‍, പ്രകാശ് രാജ്, കരുണാസ്, സൂരി, ശരണ്യാ പൊന്‍വര്‍ണന്‍, ആര്‍.കെ. സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റഭിനേതാക്കള്‍. എസ്. കെ. ശെല്‍വകുമാര്‍ ഛായഗ്രഹണവും യുവന്‍ ഷങ്കര്‍രാജ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. അനല്‍ അരശാണ് ചിത്രത്തിലെ സാഹസികമായ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും നിര്‍മ്മിച്ച 'വിരുമന്‍' ആഗസ്റ്റ് 12-ന് റിലീസ് ചെയ്യും. രാജശേഖര്‍ കര്‍പ്പൂര സുന്ദരപാണ്ഡ്യനാണ് സഹ നിര്‍മ്മാതാവ്.

Content Highlights: suriya and karthi about dilli and rolex, kaithi 2, viruman trailer

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022

Most Commented