നേതൃത്വം വെറും പദവി മാത്രമല്ലെന്ന് നിങ്ങൾ തെളിയിച്ചു; സ്റ്റാലിന് അഭിനന്ദനവുമായി സൂര്യയും ജ്യോതികയും


നരിക്കുറവര്‍, ഇരുളര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട 282 പേര്‍ക്ക് പട്ടയവും ജാതി സര്‍ട്ടിഫിക്കറ്റും നല്‍കിയ മുഖ്യമന്ത്രിയുടെ നടപടിയ്ക്കാണ് താരങ്ങളുടെ പ്രശംസ

MK Stalin, Suriya, Jyothika

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ അഭിനന്ദിച്ച് സൂര്യയും ജ്യോതികയും. നരിക്കുറവര്‍, ഇരുളര്‍ തുടങ്ങിയ ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട 282 പേര്‍ക്ക് പട്ടയവും ജാതി സര്‍ട്ടിഫിക്കറ്റും നല്‍കിയ മുഖ്യമന്ത്രിയുടെ നടപടിയ്ക്കാണ് താരങ്ങളുടെ പ്രശംസ.

എം.കെ. സ്റ്റാലിന്‍ ഗോത്രവര്‍ഗക്കാരുടെ വീട് തേടിയെത്തി നല്‍കിയത് വെറും പട്ടയം മാത്രമല്ലെന്നും അതൊരു പ്രതീക്ഷയാണെന്നും കാലാകാലങ്ങളായി തുടരുന്ന ഗോത്രവര്‍ഗക്കാരുടെ പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും സൂര്യ ട്വീറ്റ് ചെയ്തു."നീതി എന്ന് പറയുന്നത് പ്രവൃത്തിയിലെ സത്യസന്ധതയാണ്. അത് നിങ്ങള്‍ പ്രവൃത്തിയിലൂടെ തെളിയിച്ചു. ജനങ്ങളുടെ പ്രശ്നങ്ങള്‍ കഴിയുന്ന രീതിയില്‍ പരിഹരിച്ചും നടപടികള്‍ ഉടനെടുത്തും അധികാരം എന്നത് ഒരു പദവി മാത്രമല്ലെന്ന് നിങ്ങൾ തെളിയിച്ചു.

വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിങ്ങൾ കൊണ്ടുവരുന്ന നല്ല മാറ്റങ്ങൾ ഒരു പൗരനെന്ന നിലയിൽ ഞാനും നഗരവും കഴിഞ്ഞ 16 വർഷമായി അനുഭവിച്ചിട്ടില്ലാത്ത ഒന്നാണ്. പട്ടയങ്ങളും ജാതി സർട്ടിഫിക്കറ്റുകളും പ്രധാനപ്പെട്ട സർക്കാർ സബ്‌സിഡികളും അനേകം ഇരുളർ, കുറവർ കുടുംബങ്ങൾക്ക് നിങ്ങൾ വിതരണം ചെയ്യുന്നത് മാനവികതയുടെ വിജയമാണ്, നിങ്ങളുടെ പ്രവൃത്തികൾ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ ഞങ്ങൾക്കുള്ള വിശ്വാസം വളർത്തുന്നു.

ഡോ അംബേദ്കർറിന്റെ വാക്കുകൾ ഇങ്ങനെ- "ഞങ്ങൾ ഇന്ത്യക്കാരാണ്, ആദ്യമായും ആത്യന്തികമായും"..അദ്ദേഹത്തിന്റെ വിശ്വാസങ്ങളെ യാഥാര്‍ത്ഥ്യമാക്കുന്നതിന് നന്ദി. താങ്കളുടെ ഭരണത്തിലും ഉടനടിയെടുക്കുന്ന നടപടികളിലും ഹൃദയംനിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഒരു പൗരന്‍ എന്ന നിലയ്ക്ക് മാത്രമല്ല, ദിവ്യയുടെയും ദേവിന്റെയും അമ്മ എന്ന നിലയ്ക്ക് കൂടിയാണ് ഇത് പറയുന്നത്. വരുന്ന തലമുറയ്ക്ക് പ്രചോദനമായിരിക്കുന്നതിനും നന്ദി..." ജ്യോതിക ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചു.

സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ജയ് ഭീം ജാതി വിവേചനത്തെക്കുറിച്ചും ഇരുള ഗോത്രം നേരിടുന്ന വിവേചനങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ചിത്രം നവംബർ 2നാണ് ആമസോൺ പ്രൈം വഴി പ്രദർശനത്തിനെത്തിയത്.

content highlights : Suriya and Jyothika applauds Tamilnadu chiefminister MK Stalin


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented