ചെന്നൈ: നടന്‍ സൂര്യയ്ക്ക് കോവിഡ് 19 ബാധിച്ചു. സൂര്യ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സൂര്യ അറിയിച്ചു. ജീവിതം പഴയപടിയായിട്ടില്ല. അതുകൊണ്ടു തന്നെ എല്ലാവരും നന്നായി ശ്രദ്ധിക്കുക- സൂര്യ കൂട്ടിച്ചേര്‍ത്തു.  

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ അഭിനയിച്ചു വരുന്നത്.  കൂടാതെ ഒരു വെബ് സീരിസിലും താരം വേഷമിടുന്നു. സുധ കൊങ്കര സംവിധാനം ചെയ്ത സൂരറൈ പോട്രായിരുന്നു സൂര്യയുടെ ഏറ്റവും പുതിയ റിലീസ്. ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്.

Content Highlights: Suriya actor tested positive for Covid 19 undergoing treatment