suriya, Chiranjeevi
ജീവകാരുണ്യ സംഘടനയായ അഗരം ഫൗണ്ടേഷന് തുടങ്ങാന്‍ തനിക്ക് പ്രചോദനമായത് തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയാണെന്ന് നടന് സൂര്യ. തന്റെ പുതിയ ചിത്രമായ എതര്‍ക്കും തുനിന്തവന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇക്കാര്യത്തെ കുറിച്ച് സൂര്യ സംസാരിച്ചത്.
ചിരഞ്ജീവി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴില്‍ ബ്ലഡ് ബാങ്കും നേത്ര ബാങ്കും ആന്ധ്രയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. 98ലാണ് ചിരഞ്ജീവി ഈ ട്രസ്റ്റിന് തുടക്കമിടുന്നത്. ഈ സന്നദ്ധ പ്രവര്‍ത്തനങ്ങളാണ് തനിക്ക് പ്രചോദനമേകിയതെന്ന് സൂര്യ പറയുന്നു.
'ഒരു എന്‍ജിഓ തുടങ്ങാനുള്ള എന്റെ പ്രചോദനം ചിരഞ്ജീവിയായിരുന്നു.ചിരഞ്ജീവി സാറിന് ഒരു മാറ്റമുണ്ടാക്കാന്‍ കഴിയുമെങ്കില്‍, അദ്ദേഹം ചെയ്യുന്നതിന്റെ 1-2 ശതമാനമെങ്കിലും എനിക്ക് സംഭാവന ചെയ്യാന്‍ കഴിയും. ഞങ്ങളുടെ ഫൗണ്ടേഷന് വഴി 5,000 വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം നല്കാന് ഞങ്ങള്‍ക്ക് സാധിച്ചു എന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്'. സൂര്യ പറഞ്ഞു. 2006ലാണ് അഗരം ഫൗണ്ടേഷന് സൂര്യ തുടക്കമിടുന്നത്.
നിലവില്‍ തന്റെ ഏറ്റവും പുതിയ ചിത്രം എതര്‍ക്കും തുനിന്തവന്റെ റിലീസിനോട് അനുബന്ധിച്ച തിരക്കുകളിലാണ് സൂര്യ. നമ്മ വീട്ട് പിള്ളൈ എന്ന ചിത്രത്തിന് ശേഷം പാണ്ടിരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് എതര്‍ക്കും തുനിന്തവന്. മാര്‍ച്ച് 10 നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.
ഡോക്ടര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ പ്രിയങ്ക അരുള്‍ മോഹനാണ് നായിക. സൂരി, വിനയ്, ശരണ്യ പൊന്‍വര്‍ണന്‍, സത്യരാജ് എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
രത്നവേലുവാണ് ഛായാഗ്രഹണം. നടന് ശിവ കാര്ത്തികേയന്, വിഘ്നേശ് ശിവന്, യുഗഭാരതി എന്നിവരാണ് ചിത്രത്തിന്റെ ഗാനരചയിതാക്കള്‍. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് ആണ് നിര്‍മാണം.
തുടര്‍ച്ചയായ രണ്ട് ഡയറക്റ്റ് ഒടിടി റിലീസുകള്‍ക്ക് ശേഷമാണ് സൂര്യയുടെ ഒരു ചിത്രം തിയേറ്റര്‍ റിലീസിനെത്തുന്നത്. സൂരരൈ പോട്ര്, ജയ് ഭീം എന്നീ ചിത്രങ്ങളാണ് താരത്തിന്റേതായി ഒടുവില്‍ ഓടിടിയില്‍ റിലീസിനെത്തിയത്.
Content Highlights: Suriya agaram, Chiranjeevi NGOs, Etharkkum Thininthavan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..