പ്രചരിച്ച വാർത്തകൾ സത്യമല്ല, സൂര്യ-ബാല ചിത്രം ഉപേക്ഷിച്ചിട്ടില്ല; ട്വീറ്റുമായി സൂര്യ


സൂര്യ 41 എന്ന പേരിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാവുന്നത്.

സൂര്യയും ബാലയും | ഫോട്ടോ: https://twitter.com/Suriya_offl

സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാല സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്തചിത്രം. പതിനഞ്ച് വർഷത്തിനുശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം പാതിവഴിയിൽ ഉപേക്ഷിച്ചതായി ​റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങളെയെല്ലാം തകർത്തുകൊണ്ട് മറുപടിയുമായി സൂര്യ എത്തിയിരിക്കുകയാണ്.

സെറ്റിൽ നിന്ന് ബാലയ്ക്കൊപ്പമുള്ള ചിത്രം സൂര്യ ട്വീറ്റ് ചെയ്തു. സെറ്റിൽ തിരിച്ചെത്താൻ കാത്തിരിക്കുന്നു എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. കന്യാകുമാരിയിലെ ആദ്യ ഷെഡ്യൂൾ പൂർത്തിയായ ശേഷം ചെയ്ത ട്വീറ്റാണിത്. പരുക്കൻ ലുക്കിലാണ് സൂര്യ ചിത്രത്തിലെത്തുന്നത് എന്നാണ് ട്വീറ്റിലുള്ള ചിത്രം സൂചിപ്പിക്കുന്നത്.

സൂര്യ 41 എന്ന പേരിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാവുന്നത്. കൃതി ഷെട്ടി, സൂപ്പർ ശരണ്യയിലൂടെ ശ്രദ്ധേയയായ മമിത ബൈജു എന്നിവരാണ് നായികമാർ. മറ്റുതാരങ്ങളേക്കുറിച്ചോ അണിയറപ്രവർത്തകരേക്കുറിച്ചോ ഉള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സൂര്യയുടെ സിനിമാ ജീവിതം തന്നെ വഴിതിരിച്ചുവിട്ട നന്ദ, പിതാമകൻ എന്നിവയാണ് ബാലയും സൂര്യയും ഇതിനുമുമ്പ് ഒന്നിച്ച ചിത്രങ്ങൾ.

വെട്രിമാരൻ സംവിധാനം ചെയ്യുന്ന വാടിവാസൽ, ചിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് താരത്തിന്റെ ലിസ്റ്റിൽ ഇനിയുള്ളത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമൽഹാസൻ ചിത്രം വിക്രമിൽ സൂര്യ സുപ്രധാനമായ വേഷത്തിൽ എത്തുന്നുണ്ട്.

Content Highlights: Suriya Bala Movie, Suriya 41, Suriya inVikram

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


pinarayi vijayan

1 min

എസ്എഫ്ഐ ആക്രമണം; കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി

Jun 24, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022

Most Commented