സൂര്യ നായകനായി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. വെള്ളിയാഴ്ച നടന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് റിലീസ്. 'എതര്‍ക്കും തുനിന്തവന്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ചെന്നൈയില്‍ ഉടന്‍ ആരംഭിക്കും. സൂര്യയുടെ നാൽപതാമത് ചിത്രമാണിത്. കാരൈക്കു‌ടിയില്‍ വെച്ച് ചിത്രീകരണം പുനരാരംഭിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

പ്രിയങ്ക മോഹന്‍, സത്യരാജ്, ശരണ്യ പൊൻവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സണ്‍ പിക്ക്‌ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

Content Highlights: Suriya, Etharkum Thuninthavan motion poster go viral, Pandiraj, Surya Birthday