-
ബയോപിക് ചിത്രങ്ങൾക്ക് ഇന്ത്യയിൽ ഒട്ടേറെ ആരാധകരുണ്ട്. അക്കൂട്ടത്തിൽ കായികതാരങ്ങളുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങൾക്ക് ഇരട്ടി സ്വീകാര്യതയാണ്. ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് അസ്ഹറുദ്ദീൻ, മഹേന്ദ്രസിങ് ധോണി, ബോക്സിങ് താരം മേരി കോം, ഓട്ടക്കാരൻ മിൽഖ സിങ്, മഹാവീർ സിഗ് ഫോഗട്ട് എന്നിവരുടെ ജീവിതങ്ങൾ വെള്ളിത്തരയിലെത്തിയിട്ടുണ്ട്.
ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ജീവിതം സിനിമയായാൽ ആര് അഭിനയിക്കും? ഈ ചോദ്യം റെയ്നയോട് നേരിട്ടൊരാൾ ചോദിച്ചപ്പോൾ റെയ്ന രണ്ടു താരങ്ങളുടെ പേര് നിർദ്ദേശിച്ചു. ഒന്നാമത്തെയാൾ ബോളിവുഡ് താരം ഷാഹിദ് കപൂർ, രണ്ടാമത്തെ നടൻ മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാനായിരുന്നു.
'എനിക്കു തോന്നുന്നത് ദുൽഖർ സൽമാനോ ഷാഹിദ് കപൂറോ ആകും ഉചിതമെന്നാണ്. താങ്കളുടെ അഭിപ്രായമെന്താണ്?' – ട്വിറ്ററിൽ സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയിൽ റെയ്ന പറഞ്ഞു. റെയ്നയെ അവതരിപ്പിക്കാൻ ദുൽഖർ സൽമാൻ ആയിരിക്കും കൂടുതൽ അനുയോജ്യനെന്ന് ആരാധകരും മറുപടി നൽകി.
ദുൽഖരും റെയ്നയും തമ്മിൽ നേരത്തേ പരിചയമുണ്ട്. ചെന്നൈയിൽവച്ച് നടന്ന ഒരു പരിപാടിയിൽ ഇരുവരും കണ്ടുമുട്ടുകയും റെയ്നക്കൊപ്പമുള്ള ചിത്രം ദുൽഖർ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. തമിഴ് നടൻ വിക്രം പ്രഭുവും ദുൽഖറിനൊപ്പം ഉണ്ടായിരുന്നു. സുരേഷ് റെയ്നയെ പരിചയപ്പെടാനായതിന്റെ സന്തോഷം പങ്കുവെയ്ച്ച ദുൽഖർ, താനൊരു ചെന്നൈ സൂപ്പർ കിങ്സ് ആരാധകനാണെന്നും വെളിപ്പെടുത്തിയിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്റെ വൈസ് ക്യാപ്റ്റനും കൂടിയാണ് റെയ്ന.
ക്രിക്കറ്റ് താരത്തിന്റെ വേഷത്തിൽ ദുൽഖർ ഒരു ബോളിവുഡ് ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അഭിഷേക് ശർമ സംവിധാനം ചെയ്ത 'സോയ ഫാക്ടർ' എന്ന ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്റെ വേഷത്തിലാണ് ദുൽഖർ എത്തിയത്. സോനം കപൂറായിരുന്നു ചിത്രത്തിലെ നായിക.
Content Highlights: Suresh Raina names Dulquer Salmaan whom he would prefer in his biopic, Shahid Kapoor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..