ടൻ മോഹൻലാലിന്റെ കന്നി സംവിധാന സംരംഭമായ ബറോസിന് ആശംസകൾ നേർന്ന് സുരേഷ് ​ഗോപി. 

"അദ്ദേഹത്തിന് അഭിനയിക്കാൻ കഴിയും, പാടാൻ കഴിയും, ശരീരം നന്നായി ചലിപ്പിക്കാൻ കഴിയും, ഒപ്പം തന്റെ കഴിവിനെ സമ്പന്നമാക്കുന്നതിന് എന്ത് വേണമെങ്കിലും ചെയ്യാൻ കഴിയും. ഇന്ന്, അദ്ദേഹം ഒരു സംവിധായകനെന്ന നിലയിൽ ഒരു പുതിയ യാത്ര ആരംഭിക്കാൻ ഒരുങ്ങുകയാണ്.

ഈ അതിശയകരമായ തുടക്കത്തിന്, എന്റെ പ്രിയപ്പെട്ട ലാലിന് എല്ലാ വിജയങ്ങളും നേരുന്നു. കൂടാതെ ബറോസിന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും എന്റെ സ്നേഹം അറിയിക്കുന്നു. പ്രത്യേകിച്ച് ജിജോ പുന്നൂസിനും ആന്റണി പെരുമ്പാവൂരിനും സന്തോഷ് ശിവനും.." മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ച് സുരേഷ് ​ഗോപി കുറിച്ചു..

He can act, he can sing, he can move his body well and can do whatever it takes to enrich his calibre! Today, he's all...

Posted by Suresh Gopi on Tuesday, 23 March 2021

മാര്‍ച്ച് 24ന് ബറോസിന്റെ ചിത്രീകരണം ആരംഭിക്കുമെന്ന് കഴിഞ്ഞ ദിവസം മോഹന്‍ലാല്‍  അറിയിച്ചിരുന്നു.  പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. ബറോസില്‍ വാസ്‌കോ ഡ ഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയായി പാസ് വേഗയും. സ്പാന്‍ഗ്ലിഷ്, ഓള്‍ റോഡ്‌സ് ലീഡ്‌സ് ടു ഹെവന്‍, റാംബോ: ലാസ്റ്റ് ബ്ലഡ് എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് പാസ് വേഗ. പൃഥ്വിരാജും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു

കുട്ടികള്‍ക്കായുള്ള ഫാന്റസി 3ഡി സിനിമയായിരിക്കും ബറോസ്. നവോദയ ജിജോ തിരക്കഥ രചിക്കുന്നു. നിര്‍മ്മാണം ആന്റണി പെരുമ്പാവൂരാണ്. ഛായാഗ്രഹണം സന്തോഷ് ശിവൻ. ലിഡിയൻ നാദസ്വരമാണ് സം​ഗീതം

ബോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും വിദേശതാരങ്ങളും സിനിമയിലെത്തും. ഗോവ, പോര്‍ച്ചുഗീസ് തുടങ്ങിയ സ്ഥലങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍.

Content Highlights : Suresh Gopi Wishes Mohanlals directorial debut Barroz Movie Santhosh Sivan Jijo Navodaya