സുരേഷ് ഗോപി | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി......
കഴിഞ്ഞ രണ്ട് ദിവസമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗം സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. അവിശ്വാസികളോട് തനിക്ക് സ്നേഹമില്ലെന്നും അവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും സുരേഷ് ഗോപി ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കവെ പറഞ്ഞിരുന്നു. ഇത് കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സുരേഷ് ഗോപി.
എന്നാല്‍ പുറത്ത് വന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും, താന്‍ പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചുവെന്നും സുരേഷ് ഗോപി ആരോപിച്ചു.
''എന്റെ സമീപകാല പ്രസംഗങ്ങളിലൊന്നില്‍ നിന്നും പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് ഞാന്‍ കണ്ടു, പക്ഷേ കൃത്യമല്ലാത്ത സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് എഡിറ്റ് ചെയ്തതാണ്. ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടതുകൊണ്ട് ഈ വിഷയത്തെ അഭിസംബോധന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അവിശ്വാസികളുടെയോ നിരീശ്വരവാദികളുടെയോ മൂല്യവത്തായതും വിവേകപൂര്‍ണ്ണവും ചിന്തനീയവുമായ നിലപാടിനോട് എനിക്ക് യാതൊരു അനാദരവില്ല. ഒരിക്കലും അങ്ങനെ ചെയ്യില്ല. ഞാന്‍ അവരെക്കുറിച്ച് സംസാരിച്ചിട്ടില്ല, എന്റെ ആശയം വഴിതിരിച്ചുവിടാനുള്ള ചിലരുടെ വിഷലിപ്തമായ താല്‍പര്യത്തെ തൃപ്തിപ്പെടുത്താന്‍ അവര്‍ ഞാന്‍ പറഞ്ഞിനെ മുറിച്ചു കഷണങ്ങളാക്കി.
എന്റെ മതത്തിന്റെ ഭരണഘടനാപരമായി സ്വീകാര്യമായ ആചാരങ്ങളുടെ പ്രദര്‍ശനം പരാജയപ്പെടുത്താനുള്ള തടസ്സങ്ങളെയും ശ്രമങ്ങളെയും കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. രാഷ്ട്രീയത്തിന്റെ പേരിലോ മറ്റ് മതങ്ങളുടെ പേരിലോ ആരെങ്കിലും നുഴഞ്ഞുകയറാന്‍ ശ്രമിച്ചാല്‍ അവരുടെ നാശത്തിനായി ഞാന്‍ പ്രാര്‍ത്ഥിക്കും.
ശബരിമലയിലെ ശല്യക്കാരെയും എന്റെ മതപരമായ അവകാശത്തിന് എതിരായി വന്ന എല്ലാ രാഷ്ട്രീയ ശക്തികളെയും കുറിച്ചാണ് ഞാന്‍ ഉദ്ദേശിച്ചത്. അത് മാത്രമായിരുന്നു എന്റെ ഉദ്ദേശവും ഉള്ളടക്കവും. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി, പൊളിട്രിക്സ് എടുക്കാന്‍ ഒരു ബാ*** നെയും അനുവദിക്കില്ല. ഞാന്‍ അതിനെ പൂര്‍ണ്ണമായും എതിര്‍ക്കുന്നു. എന്റെ ഉദ്ദേശം ഞാന്‍ പറയട്ടെ, ആരും അത് വഴിതിരിച്ചുവിടേണ്ടതില്ല. ഇവിടെ ഞാന്‍ പൊളിറ്റിക്‌സ് അല്ല പറയുന്നത്, ഒരിക്കലും അത് പറയുകയുമില്ല,'' സുരേഷ് ഗോപി കുറിച്ചു.
Content Highlights: suresh gopi viral speech about nonbelievers, actor clarifies, Facebook post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..