കഴിഞ്ഞ ദിവസം സുരേഷ് ഗോപി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച ചിത്രം വൈറലായിരുന്നു. നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കാവലിന്റെ ലൊക്കേഷന്‍ ചിത്രങ്ങളിലൊന്നാണ് നടന്‍ പങ്കുവെച്ചത്. പോലീസുകാരനെ ചുമരിനോടു ചേര്‍ത്തുനിര്‍ത്തി മുട്ടുകൊണ്ട് ഇടിച്ചു നില്‍ക്കുന്ന സുരേഷ്‌ഗോപിയെ കണ്ട് ആവേശഭരിതരായിരിക്കയാണ് ആരാധകർ.
ലൂസിഫര്‍ എന്ന ചിത്രത്തിലെ ഒരു മാസ് രംഗത്തിലും ഇതുപോലെ പോലീസുകാരനുമായുള്ള മോഹന്‍ലാലിന്റെ ഏറ്റുമുട്ടലുണ്ട്. കാവലിലെ ചിത്രം വൈറലായതോടെ ലൂസിഫറില്‍ നിന്നും കോപ്പയടിച്ചതാണ് ഈ രംഗമെന്നും അത് സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്നുമെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ മുറുകുകയാണ്. എന്നാല്‍ ലൂസിഫറിൽ നിന്നും കോപ്പിയടിച്ചതല്ലെന്നും സുരേഷ് ഗോപി ഇരട്ടവേഷത്തിലെത്തിയ രണ്ടാം ഭാവം എന്ന ചിത്രത്തിലും സമാന രംഗമുണ്ടെന്നുമാണ് ഒരു പറ്റം ആരാധകരുടെ വാദം. സമാന രംഗം 2001ല്‍ പുറത്തു വന്ന രണ്ടാം ഭാവത്തിലുണ്ടെന്ന കാര്യം സുരേഷ് ഗോപി ഒരു ആരാധികയുടെ വാദത്തിന് മറുപടിയായി നല്‍കിയിട്ടുമുണ്ട്.
അധോലോക നായകനായി തിലകന്‍ അഭിനയിച്ച ഗോവിന്ദ്ജി എന്ന കഥാപാത്രത്തിന്റെ വലംകൈയായ കിഷന്‍ജി/നവനീത് കൃഷ്ണന്‍ എന്ന റോളിലാണ് സുരേഷ് ഗോപി അഭിനയിച്ചത്. ബിജു മേനോന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, നരേന്ദ്ര പ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. എസ് കുമാര്‍, വിപിന്‍ മോഹന്‍ എന്നിവരാണ് ഛായാഗ്രഹണം.
Content Highlights : suresh gopi viral pic from kaaval movie randam bhavam