സുരേഷ് ഗോപി, ലക്ഷ്മിയുടെ ചിത്രം | Photo: Mathrubhumi Archives
തൃശ്ശൂർ: മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്ക് പ്രാണവായു നൽകുന്ന ‘പ്രാണാ’ പദ്ധതിയിലേക്ക് സുരേഷ് ഗോപി എം.പി. 7,68,000 രൂപ നൽകും. അപകടത്തിൽ മരിച്ച മകൾ ലക്ഷ്മിയുടെ ഓർമയ്ക്കായി രൂപവത്‌കരിച്ച ലക്ഷ്മി-സുരേഷ് ഗോപി എം.പീസ് ഇനീഷ്യേറ്റീവ് ട്രസ്റ്റിന്റെ പേരിലാണിത്.
വ്യാഴാഴ്ച 11-ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രിൻസിപ്പൽ ഡോ. എം.എ. ആൻഡ്രൂസിന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാർ ചെക്ക് കൈമാറും.
കോവിഡ് രോഗികൾക്കായി സജ്ജീകരിച്ച 11-ാം വാർഡിലെ എല്ലാ ബെഡിലും പൈപ്പുവഴി ഓക്സിജനും അനുബന്ധ സൗകര്യങ്ങളും എത്തിക്കും. ഒരു ബെഡിന് 12,000 രൂപയാണ് ചെലവ്. 64 ബെഡുകളാണുള്ളത്.
Content Highlights: Suresh Gopi to donate Oxygen cylinder for Covid 19 Patient
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..