ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാൻ ഞാൻ മുന്നിൽ തന്നെയുണ്ടാകും; സുരേഷ് ​ഗോപി


എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്.

Suresh Gopi

നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും മുന്നിൽ തന്നെയുണ്ടാകുമെന്ന് ന‍ടൻ സുരേഷ് ഗോപി. തൃശൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് പങ്കുവച്ച കുറിപ്പിലാണ് സുരേഷ് ​ഗോപി ഇക്കാര്യം വ്യക്തമാക്കിയത്.

"തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി! ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം"–സുരേഷ് ഗോപി ഫെയ്സ്ബുക്കിൽ കുറിച്ചു.

തൃശൂരിന് എന്റെ നന്ദി! എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി! നൽകാത്തവർക്കും നന്ദി! ഏതൊരു...

Posted by Suresh Gopi on Wednesday, 5 May 2021

തൃശൂർ മണ്ഡലത്തിൽ ബിജെപി സ്ഥാനാർ‌ഥിയായാണ് സുരേഷ് ​ഗോപി ജനവിധി തേടിയത്. ആദ്യ മണിക്കൂറുകളിൽ ലീഡ് ചെയ്തെങ്കിലും ശക്തമായ ത്രികോണ മത്സരത്തിനൊടുവിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 1,215 വോട്ടിന്റെ ലീഡില്‍ എൽഡിഎഫിന്റെ പി ബാലചന്ദ്രന്‍ ആണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി പത്മജ വേണുഗോപാലായിരുന്നു രണ്ടാം സ്ഥാനത്ത്.

content highlights : suresh gopi thanks voters in thrissur assembly polls

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


devendra fadnavis

1 min

ഉദ്ധവിന്റെ രാജി ആഘോഷമാക്കി ബിജെപി; മധുരം പങ്കിട്ട് ഫട്നാവിസും നേതാക്കളും

Jun 29, 2022

Most Commented