അച്ഛനൊപ്പം മലയാളസിനിമയിൽ അരങ്ങേറാൻ മാധവ് സുരേഷ്; ജെ.എസ്.കെ. ഷൂട്ടിംഗ് ആരംഭിച്ചു


സംവിധായകൻ പ്രവീൺ നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജയ് വിഷ്ണുവാണ് സഹ രചയിതാവ്.

മാധവ് സുരേഷ്, ജെ.എസ്.കെ ടൈറ്റിൽ പോസ്റ്റർ | ഫോട്ടോ: www.instagram.com/the.real.madhav/, www.facebook.com/ActorSureshGopi

സുരേഷ് ഗോപിയും മകൻ മാധവും മുഖ്യവേഷങ്ങളിലെത്തുന്ന ജെ.എസ്.കെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിലായിരുന്നു പൂജ. മാധവിന്റെ അരങ്ങേറ്റ ചിത്രംകൂടിയാണിത്. പ്രവീൺ നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. ഇരിങ്ങാലക്കുടയും പരിസര പ്രദേശങ്ങളിലുമായി ആണ് ഷൂട്ടിംഗ് നടക്കുന്നത്. കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.

സംവിധായകൻ പ്രവീൺ നാരായണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജയ് വിഷ്ണുവാണ് സഹ രചയിതാവ്. എസ് ജി 255 എന്നാണ് ഈ സിനിമക്ക് താത്കാലികമായി പേരിട്ടിരുന്നത്. റെണദിവേ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. അനുപമ പരമേശ്വരൻ ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ എത്തുന്ന ചിത്രം കൂടെയാണ് ജെ എസ് കെ. തെലുങ്കിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായ 'കാർത്തികേയ 2' വിലെ നായിക അനുപമയായിരുന്നു. ഇരുന്നൂറ്റി അൻപതു കോടി രൂപക്ക് മുകളിൽ കാർത്തികേയ 2 കളക്ഷൻ സ്വന്തമാക്കിയിരുന്നു.



'സത്യം എപ്പോഴും നിലനിൽക്കും ' എന്ന ടാഗ് ലൈനോട് കൂടെയുള്ള JSK യുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്ത് വന്നിട്ടുണ്ട്. സജിത്ത് കൃഷ്ണനാണ് ലൈൻ പ്രൊഡ്യൂസർ.

പ്രൊജക്റ്റ്‌ ഡിസൈനെർ -ജോൺ കുടിയാൻമല,പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -ശബരി, സൗണ്ട് ഡിസൈൻ -അരുൺ വർമ്മ, ആർട്ട്‌ -ജയൻ ക്രയോൺ, മേക്കപ്പ് - പ്രദീപ്‌ രംഗൻ, കോസ്റ്റ്യൂം ഡിസൈനർ -അരുൺ മനോഹർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -രാജേഷ് അടൂർ, അസോസിയേറ്റ് ഡയറക്ടർ -ബിച്ചു, സവിൻ ഷാ, സ്റ്റിൽസ് -ജെഫിൽ, അസോസിയേറ്റ് ക്യാമറമാൻ -മനോജ്‌ എ കെ, ഫിനാൻസ് കൺട്രോളർ - എം കെ ദിലീപ്കുമാർ,അസിസ്റ്റന്റ് ഡയറക്ടർ - രാഹുൽ വി നായർ, ആൻ മരിയ അലക്സ്‌, കാർത്തിക്ക് വാർത്താപ്രചരണം -വൈശാഖ് വടക്കേ വീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് -എന്റർടൈൻമെന്റ് കോർണർ

Content Highlights: suresh gopi's son madhav to malayalam movie, jsk shooting started, anupama parameswaran movie


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented