കരുവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ വൃക്കരോ​ഗിക്കും കുടുംബത്തിനും സഹായവുമായി സുരേഷ് ​ഗോപി


മാതൃഭൂമി ന്യൂസ് വാർത്തയേത്തുടർന്നാണ് താരത്തിന്റെ ഇടപെടൽ. 

ജോസഫ്, സുരേഷ് ​ഗോപി | ഫോട്ടോ: മാതൃഭൂമി ന്യൂസ്, മാതൃഭൂമി ലൈബ്രറി

തൃശ്ശൂർ: കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട് നിക്ഷേപ തട്ടിപ്പിനിരയായ വൃക്കരോ​ഗി തൃശ്ശൂർ മാപ്രാണം സ്വദേശി ജോസഫിനും കുടുംബത്തിനും സഹായഹസ്തവുമായി നടൻ സുരേഷ് ​ഗോപി. മാതൃഭൂമി ന്യൂസ് വാർത്തയെ തുടർന്നാണ് താരത്തിന്റെ ഇടപെടൽ.

സെറിബ്രൽ പാൾസി ബാധിച്ച രണ്ടു മക്കളുടെ ചികിത്സയ്ക്ക് ബാങ്ക് പണം നൽകിയില്ല എന്ന് ജോസഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു. ഇവരുടെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നൽകുമെന്നാണ് സുരേഷ് ​ഗോപി അറിയിച്ചിരിക്കുന്നത്. പത്ത് ലക്ഷം രൂപയാണ് ജോസഫും ഭാര്യ റാണിയും കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്. വൃക്കരോ​ഗിയാണ് ജോസഫ്. റാണിക്ക് വയറ്റിൽ മുഴയുണ്ടെന്ന് ഈയിടെ സ്ഥിരീകരിച്ചിരുന്നു.

പണം ചോദിച്ചപ്പോൾ തരാതിരിക്കുകയും പ്രശ്നമാക്കിയപ്പോൾ ബോണ്ട് വാങ്ങി പതിനായിരം രൂപ തന്നുവെന്നുമാണ് ജോസഫ് പറഞ്ഞത്. പിന്നെ ആറു മാസം കഴിഞ്ഞ് വീണ്ടുമൊരു പതിനായിരം കൂടി തന്നു. പിന്നെ കാശ് ചോദിച്ചപ്പോൾ ഇതിലും വലിയ പ്രശ്നങ്ങളായെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോളാരും പൈസ അടയ്ക്കുന്നില്ലെന്നും അടയ്ക്കുമ്പോൾ തരാമെന്നുമാണ് ബാങ്കിൽനിന്ന് ലഭിച്ച മറുപടിയെന്ന് റാണിയും പ്രതികരിച്ചു.

Content Highlights: suresh gopi's help to kidney patient and family in thrissur, karuvannur bank investment fraud

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented