സുരേഷ് ഗോപി | Photo: Mathrubhumi
കഴിഞ്ഞ രണ്ട് ദിവസമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പ്രസംഗമാണ് സോഷ്യല്‍ മീഡിയയിലെ വലിയ ചര്‍ച്ചാ വിഷയം. അവിശ്വാസികളോട് തനിക്ക് സ്‌നേഹമില്ലെന്നും വിശ്വാസികളുടെ വിശ്വാസത്തിന് നേരെ വരുന്നവരുടെ സര്‍വ്വനാശത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും സുരേഷ് ഗോപി ആലുവ ശിവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് സംസാരിക്കവെ പറഞ്ഞിരുന്നു. ഇത് കടുത്ത വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.
അവിശ്വാസികളെ ഇഷ്ടമല്ലെന്ന് പറയുമ്പോള്‍ അവരുടെ വോട്ട് വേണ്ട എന്ന് പറയാന്‍ സുരേഷ് ഗോപിയ്ക്ക് ധൈര്യമുണ്ടോ എന്നതാണ് പ്രധാന വിമര്‍ശനം.. വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേരാണ് വിഷയത്തില്‍ സുരേഷ് ഗോപിക്കെതിരെ രംഗത്തെത്തുന്നത്. ഈ അവസരത്തില്‍ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ പങ്കുവച്ച ട്വീറ്റ് ശ്രദ്ധനേടുകയാണ്.
'എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ! , എന്നാണ് മാധവന്‍ ട്വീറ്റ് ചെയ്തത്. ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയുടെ നിലപാടിനെ അഭിനന്ദിച്ചുള്ള തന്റെ തന്നെ ട്വീറ്റ് റീ-ട്വീറ്റ് ചെയ്താണ് എന്‍ എസ് മാധവന്റെ പ്രതികരണം.
വിശ്വാസം കുട്ടികളില്‍ സ്നേഹവും അച്ചടക്കവും വളര്‍ത്തിയെടുക്കാന്‍ നല്ലൊരു ആയുധമാണന്ന് സുരേഷ് ഗോപി പറഞ്ഞു. ഖുറാനേയും ബൈബിളിനേയും മാനിക്കണമെന്നും വിശ്വാസികളുടെ അവകാശത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ശക്തികളോട് പൊറുക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
'ഭക്തിയെ നിന്ദിക്കുന്നവരെ സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കില്ല. തന്റെ മതത്തെപോലെ മറ്റു വിശ്വാസങ്ങളേയും ഞാന്‍ സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ഖുറാനേയും ബൈബിളിനേയും മാനിക്കണം. വിശ്വാസികളുടെ അവകാശത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അവരുടെ സര്‍വ നാശത്തിന് വേണ്ടി ശ്രീകോവിലിന്റെ മുമ്പില്‍ നി്ന്ന് പ്രാര്‍ഥിക്കും. അത് എല്ലാവരും ചെയ്യണം. ആരേയും ദ്രോഹിക്കാന്‍ വേണ്ടിയുള്ളതല്ല - ഇതായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.
Content Highlights: Suresh Gopi controversial remark against nonbelievers


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..