ചിറയിൻകീഴ്: കേരളത്തിൽ ഒരുകോടി തെങ്ങിൻതൈകൾ നടുന്നതിന്റെ ചിറയിൻകീഴ് നിയോജകമണ്ഡലതല പരിപാടി കേന്ദ്ര നാളികേര വികസന ബോർഡ് അംഗമായ സുരേഷ്‌ഗോപി എം.പി. നിർവഹിച്ചു. 

നടന്മാരായ പ്രേംനസീറിന്റെയും ഭരത് ഗോപിയുടെയും വീട്ടിലെത്തി അദ്ദേഹം തെങ്ങിൻതൈ നട്ടു. വിവിധയിടങ്ങളിൽ പ്രമുഖരുടെ ഓർമയ്ക്കായി നടുന്നതിനായി തൈകൾ കൈമാറി. 

ബി.ജെ.പി. നേതാക്കളായ വെങ്ങാനൂർ സതീഷ്, ബാലമുരളി, വിജയൻ തോമസ്, ഹരി ജി.ശാർക്കര എന്നിവർ പങ്കെടുത്തു.

Content Highlights : Suresh Gopi planted coconut saplings in the house of Prem Nazir and Bharat Gopi