എന്റെ മകനില്‍ അഭിമാനം തോന്നി, പക്ഷേ അയാളുടെ മാതാപിതാക്കളെയാണ് ഓര്‍ത്തത്- സുരേഷ് ഗോപി


സുരേഷ് ഗോപി, ഗോകുൽ സുരേഷ്‌

സമൂഹമാധ്യമങ്ങളില്‍ ഒരാള്‍ സുരേഷ് ഗോപിയെ അധിക്ഷേപിച്ച് കമന്റ് ഇട്ടതിന് മകനും നടനുമായ ഗോകുല്‍ സുരേഷ് പ്രതികരിച്ചത് ചര്‍ച്ചയായിരുന്നു. ഒരു ഭാഗത്ത് നടന്‍ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വച്ച്, 'ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ' എന്ന കുറിപ്പും നല്‍കിയായിരുന്നു അയാളുടെ പോസ്റ്റ്.

ഉടന്‍ തന്നെ ഗോകുല്‍ സുരേഷ് മറുപടിയുമായി രംഗത്ത് വന്നു.രണ്ടുവ്യത്യാസമുണ്ട്. ''ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും,'' എന്നായിരുന്നു ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി. ഇത് വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സുരേഷ് ഗോപി. പാപ്പന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. മകനെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നിയെങ്കിലും കമന്റിട്ടയാളുടെ മാതാപിതാക്കളെയോര്‍ത്ത് സങ്കടം തോന്നിയെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും അതൊരു പ്രതികരണമായെടുത്തു. എനിക്ക് എന്റെ മകനെക്കുറിച്ചോര്‍ത്ത് അഭിമാനം തോന്നി. പക്ഷേ അതേ സമയം ഞാന്‍ അയാളുടെ അച്ഛനെയും അമ്മയെയും ഓര്‍ത്തു. ഞാന്‍ ഇതുമായി ബന്ധപ്പെട്ട് ഗോകുലിനെ വിളിച്ചതേയില്ല. പക്ഷേ കുറിച്ച് ദിവസം കഴിഞ്ഞപ്പോള്‍ അവന്‍ അതു പറയുന്നത് കേട്ടു. അപ്പോഴാണ് എനിക്ക് തോന്നിയത്, എന്റെ മകനാണ് നീ. എല്ലാവരും രാജ്യത്തിന്റെ സമ്പത്താണ്. മറ്റൊരാളുടെ ചോര കുടിച്ച് വളരരുത്- സുരേഷ് ഗോപി പറഞ്ഞു.

ആര്‍.ജെ. ഷാനിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്യുന്ന പാപ്പന്‍ ജൂലായ് 29 റിലീസ് ചെയ്യും. സി.ഐ എബ്രഹാം മാത്യു എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷ്, നൈല ഉഷ, നിത പിള്ള, ആശ ശരത് എന്നിവരാണ് മറ്റുതാരങ്ങള്‍.

Content Highlights: Suresh Gopi, Gokul Suresh, Pappan Movie, Joshy

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented