സുരേഷ് ​ഗോപി നായകനാവുന്ന 250-ാമത്തെ ചിത്രത്തിന്റെ ടൈറ്റിൽ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.. ഒറ്റക്കൊമ്പൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടമാണ് നിർമിക്കുന്നത്. സംവിധാനം ചെയ്യുന്നത് നവാ​ഗതനായ മാത്യു തോമസാണ്.

ചിത്രവുമായി ബന്ധപ്പെട്ട് വിവാ​ദങ്ങൾ പൊട്ടിമുളച്ചതും ചിത്രത്തിനെതിരേ സ്റ്റേ വന്നതും വാർത്തയായിരുന്നു . പൃഥ്വിരാജിനെ നായകനാക്കി ഒരുക്കുന്ന കടുവ എന്ന ചിത്രവുമായി ബന്ധമുണ്ടെന്നതിന്റെ പേരിലായിരുന്നു വിവാദങ്ങൾ.

ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സുരേഷ്ഗോപി പങ്കുവച്ച പോസ്റ്റിന് താഴെ നടൻ പൃഥ്വിരാജിനെ വിമർശിച്ചും പരിഹസിച്ചും ആരാധകർ രംഗത്തെത്തിയിരുന്നു. മലയാളത്തിലെ ഒട്ടുമിക്ക താരുങ്ങളും ടൈറ്റിൽ റിലീസിന്റെ ഭാഗമാകുമ്പോൾ പൃഥ്വി കൂട്ടത്തിലില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചിലരുടെ വിമർശനം. ഇതിനൊപ്പം തിരക്കഥ മോഷ്ടിച്ചു എന്ന ആരോപണവുമായി ബന്ധപ്പെട്ട് കോടതി കയറിയ വിഷയങ്ങൾ ഉന്നയിച്ചും ചിലർ പൃഥ്വിക്കെതിരെ രംഗത്തെത്തി. എന്നാൽ പൃഥ്വിക്കെതിരേയുള്ള വിമർശനങ്ങളോട് സുരേഷ് ​ഗോപി തന്നെ പ്രതികരിച്ചിരിക്കുകയാണ്..

Suresh Gopi On Fan Fight Prithviraj Kaduva Movie Suresh Gopi Movie Ottakomban

‘ ഇത് ഒരു ഫാൻ ഫൈറ്റ് ആവരുതേ എന്നു എല്ലാവരോടും അഭ്യർഥിക്കുന്നു. മലയാളികളുടെ പ്രിയ നടൻ തന്നെ ആണ് പൃഥ്വിരാജ് സുകുമാരൻ. ഇപ്പോൾ നമ്മൾ ചെയ്യേണ്ടത് സിനിമ എന്ന മാധ്യമം കൊണ്ട് ഉപജീവനം നടത്തുന്ന ഞാൻ ഉൾപ്പെടെയുള്ള ആളുകളുടെ നിലനിൽപിന് കോട്ടം വരാത്ത രീതിയിൽ മുന്നോട്ട് പോവുക എന്നതാണ്.രണ്ട് സിനിമയും നടകട്ടെ. രണ്ടിനും വേറിട്ട തിരക്കഥ ആണ് ഉള്ളത്. രണ്ടും മികച്ച സിനിമ സൃഷ്ടി ആകും എന്ന ശുഭ പ്രതീക്ഷയോടെ. എന്റെ സിനിമയും പൃഥ്വിയുടെ സിനിമയും സ്വീകരിക്കും എന്നു വിശ്വസിച്ച് കൊണ്ട് ഒരു മത്സര ബുദ്ധിയോടെ ഒരു ഫാൻ വാർ ആകരുത് എന്ന് അപേക്ഷിക്കുന്നു.’ അദ്ദേഹം കുറിച്ചു.


Content Highlights : Suresh Gopi On Fan Fight Prithviraj Kaduva Movie Suresh Gopi Movie Ottakomban