Suresh gopi
സുരേഷ് ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവലിന്റെ ട്രെയ്ലർ പുറത്തിറങ്ങി.
നിഥിൻ തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ടെയ്ൽ എൻഡ് എഴുതുന്നത് രൺജി പണിക്കർ ആണ്. സുരേഷ് ഗോപി രൺജി പണിക്കർ, പത്മരാജ് രതീഷ്, മുത്തുമണി, റേച്ചൽ ഡേവിഡ്, ഇവാൻ അനിൽ, സാദീഖ്, കിച്ചു ടെല്ലസ്, ശങ്കർ രാമകൃഷ്ണൻ എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.
നിഖിൽ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രഞ്ജിൻ രാജാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കുന്നത്. മൻസൂർ മുത്തൂട്ടിയാണ് എഡിറ്റിംഗ്.
മേക്കപ്പ് പ്രദീപ് രംഗൻ, ആർട് ദിലീപ് നാഥ്, വസ്ത്രധാരണം നിസാർ റഹ്മത്ത്, ഫൈറ്റ് സുപ്രീം സുന്ദർ, മാഫിയ ശശി, റൺ രവി, ഓഡിയോഗ്രഫി
രാജകൃഷ്ണൻ എം ആർ . പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ . ചീഫ് അസോസിയേറ്റ് സനൽ വി ദേവൻ, സ്യമന്തക് പ്രദീപ്,സൗണ്ട് ഡിസൈൻ അരുൺ എസ്. മണി, വിഷ്ണു പി.സി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പൗലോസ് കുറുമറ്റം . പ്രൊഡക്ഷൻ മാനേജർ വിനു കൃഷ്ണൻ, അഭിലാഷ് പൈങ്ങോട്, ജിനു, മിഥുൻ കൊടുങ്ങലൂർ,സഹ സംവിധായകൻ രഞ്ജിത്ത് മോഹൻ. സ്റ്റിൽസ് മോഹൻ സുരഭി, ഡിസൈൻ ഓൾഡ് മോങ്ക്, പി.ആർ.ഒ. എ.എസ് ദിനേശ്, അതിര ദിൽജിത്ത്, മഞ്ജു ഗോപിനാഥ്
Content Highlights : Suresh gopi Nithin Renji Panicker Movie Kaval Traliler
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..